---
title: "30 ഓളം വിദ്യര്‍ത്ഥികള്‍ക്ക് കോവിഡ്  മണിയൂര്‍ എഞ്ചിനിയറിംഗ് കോളേജ് അടച്ചു"
english_title: "maniyoor Engineering College was closed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21271/maniyoor-engineering-college-was-closed"
published_at: "2022-01-17T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e54e782d290_kovid photo.jpg"
keywords: []
---

# 30 ഓളം വിദ്യര്‍ത്ഥികള്‍ക്ക് കോവിഡ്  മണിയൂര്‍ എഞ്ചിനിയറിംഗ് കോളേജ് അടച്ചു

> **Lead Summary:** വടകര: 30 ഓളം വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തില്‍ മണിയൂര്‍ എഞ്ചിനീയറിംഗ് കോളജ് ഒരാഴ്ചത്തേക്ക് അടച്ചു.

## Article Content

വടകര: 30 ഓളം വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തില്‍ മണിയൂര്‍ എഞ്ചിനീയറിംഗ് കോളജ് ഒരാഴ്ചത്തേക്ക് അടച്ചു.

ബിടെക്ക്, എംസിഎ, ഡിപ്പോള്‍ ക്ലാസുകളെല്ലാം പുതിയ സാഹചര്യത്തില്‍ മറ്റൊരറിയിപ്പ് ഉണ്ടാവുന്നതു വരെ ഓണ്‍ലൈനിലേക്ക് മാറി. ദിവസങ്ങള്‍ക്കു മുമ്പ് ഹോസ്റ്റലിലെ 9 പേര്‍ക്ക് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആറു പേര്‍ക്ക് പോസിറ്റീവായി. തുടര്‍ന്ന് 116 വിദ്യാര്‍ഥികളില്‍ നടത്തിയ ടെസ്റ്റില്‍ 16 പേര്‍ക്കും പിന്നീട് 11 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

എഞ്ചിനീയറിംഗ് കോളജ് ക്ലസ്റ്ററായി മാറിയതിനാല്‍ രണ്ടാഴ്ചത്തേക്ക് കോളജ് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടുതല്‍ പേരില്‍ രോഗം പിടിപെട്ടതാരിക്കാന്‍ കോളജ് അടിക്കാന്‍ തീരുമാനിക്കുകയായിരുന്നവെന്നും . സ്ഥിതിഗതികളില്‍ ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21271/maniyoor-engineering-college-was-closed)