---
title: "#Baliperunnal | ബലി പെരുന്നാള്‍ ഭക്ഷണം വിതരണം നടത്തി സുന്നി യുവജന സംഘം റിലീഫ് സെൽ"
english_title: "#Sunni #Youth #Sangh #Relief #Cell #distributed #food #Bali #festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/212768/sunni-youth-sangh-relief-cell-distributed-food-bali-festival"
published_at: "2024-06-17T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66701955b4a8d_ghs1.jpg"
keywords: []
---

# #Baliperunnal | ബലി പെരുന്നാള്‍ ഭക്ഷണം വിതരണം നടത്തി സുന്നി യുവജന സംഘം റിലീഫ് സെൽ

> **Lead Summary:** **വടകര:[**സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കീഴ്ഘടകം വടകര മണ്ഡലം സുന്നി യുവജന സംഘം റിലീഫ് സെല്ലിന്‍റെ കീഴില്‍ വടകര ഗവ,ഹോസ്പിറ്റലിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നേഴ്സ് ഡോക്ടേസ് കര്‍മ്മ സേവകര്‍ക്കും ബലി പെരുന്നാള്‍ ഭക്ഷണം വിതരണം നടത്തി.

## Article Content

**വടകര:[**സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കീഴ്ഘടകം വടകര മണ്ഡലം സുന്നി യുവജന സംഘം റിലീഫ് സെല്ലിന്‍റെ കീഴില്‍ വടകര ഗവ,ഹോസ്പിറ്റലിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നേഴ്സ് ഡോക്ടേസ് കര്‍മ്മ സേവകര്‍ക്കും ബലി പെരുന്നാള്‍ ഭക്ഷണം വിതരണം നടത്തി.

കണ്‍വീനര്‍  ടി.കെ.അബ്ദുല്ലത്തീഫ് മുസ്ലിയാര്‍സ്വാഗതം പറഞ്ഞു.

റിലീഫ് ചെയര്‍മാന്‍ സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങള്‍ ഓര്‍ക്കാട്ടേരി അദ്ധ്യക്ഷനായി.

വി.പി ജഅ്ഫര്‍ ഹാജി ഒഞ്ചിയം സ്പോണ്‍സര്‍ ചെയ്ത ഭക്ഷണം ജില്ലാ മദ്റസ മേനേജിങ്ങ് കമ്മിറ്റി അംഗം വി.വി.അശ്റഫ് സാഹിബ് ഒഞ്ചിയം ഡെപ്പ്യൂട്ടി നേഴ്സ് വനജ മേഡത്തിന് നല്‍കി വിതരണ ഉല്‍ഘാടനം നടത്തി.

മാനേജിങ്ങ് കമ്മിറ്റി മേഖല ഉപാദ്ധ്യക്ഷന്‍ എം.കെ യൂസുഫ് ഹാജി ആശംസ അറിയിച്ച ചടങ്ങിൽ വിഖായ അംഗങ്ങളായ എസ് .കെ സിറാജ് മുസ്ഥഫ മുറാസ് ഇന്‍ഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/212768/sunni-youth-sangh-relief-cell-distributed-food-bali-festival)