---
title: "കുഞ്ഞിപ്പള്ളിയില്‍ പ്ലാസ്റ്റിക്  ബദല്‍ ഉല്പന്ന വിപണന മേള സംഘടിപ്പിച്ചു"
english_title: " Plastic in Kunjipalli Organized alternative product marketing fair"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21277/plastic-in-kunjipalli-organized-alternative-product-marketing-fair"
published_at: "2022-01-17T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e553678296b_papper bag project.jpg"
keywords: []
---

# കുഞ്ഞിപ്പള്ളിയില്‍ പ്ലാസ്റ്റിക്  ബദല്‍ ഉല്പന്ന വിപണന മേള സംഘടിപ്പിച്ചു

> **Lead Summary:** **അഴിയൂര്‍ **: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക് ബദല്‍ ഉല്പന്നങ്ങളുടെ ഉപയോഗത്തില്‍ വന്‍ മുന്നേറ്റം. ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇ ഫാസ്റ്റ്.ഇന്‍ ഓണ്‍ലൈന്‍ പ്രൊഡക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സഹായത്തോടെ പ്ലാസ്റ്റിക് ബദല്‍ ഉല്പന്ന വിപണന മേള കുഞ്ഞിപള്ളിയില്‍ വെച്ച് സംഘടിപ്പിച്ചു.

## Article Content

**അഴിയൂര്‍ **: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക് ബദല്‍ ഉല്പന്നങ്ങളുടെ ഉപയോഗത്തില്‍ വന്‍ മുന്നേറ്റം. ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇ ഫാസ്റ്റ്.ഇന്‍ ഓണ്‍ലൈന്‍ പ്രൊഡക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സഹായത്തോടെ പ്ലാസ്റ്റിക് ബദല്‍ ഉല്പന്ന വിപണന മേള കുഞ്ഞിപള്ളിയില്‍ വെച്ച് സംഘടിപ്പിച്ചു.

ആദ്യ വില്‍പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ വ്യാപാര വ്യവസായി ഏകോപന സമിതി പഞ്ചായത്ത് പ്രസിഡന്റ് പി കെ രാമചന്ദ്രന്‍ ,വ്യാപാരി വ്യവസായി സമിതി പഞ്ചായത്ത് സെക്രട്ടറി വി കെ ജെനിഷ് എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു .

മണ്ണിലേക്ക് പെട്ടന്ന് ലയിക്കുന്ന വിവിധ തരം പ്ലേറ്റുകള്‍, വിവിധ ക്യാരി ബാഗുകള്‍, ഗാര്‍ബേജ് ബാഗുകള്‍, പേപ്പര്‍ ക്യാരി ബാഗുകള്‍, പേപ്പര്‍ പൗച്ചുകള്‍ എന്നിവയാണ് പ്രദര്‍ശനം നടത്തിയത്. നാട്ടില്‍ സുലഭമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം വെജിറ്റബിള്‍ സ്റ്റാര്‍ച്ച് കൊണ്ട് ഉണ്ടാക്കിയ പ്രകൃതിദത്തമായ ഉത്പന്നങ്ങളുടെ ഒന്നിച്ചുള്ള ബുക്കിങ്ങും മേളയോട് അനുബന്ധിച്ച് നടന്നു ഏകദേശം 150 ല്‍ പരം വ്യാപാരികള്‍ മേള സന്ദര്‍ശിച്ച് ഉലപന്നങ്ങള്‍ വാങ്ങി.

,വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍,സ്ഥിരം സമിതി ചെയര്‌പേഴ്‌സണ്‍മാരായ അനിഷ ആനന്ദ സദനം, അബ്ദുള്‍ റഹീം പുഴക്കല്‍ പറമ്പത്ത്,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് ,വാര്‍ഡ് മെമ്പര്‍മാരായ സി എം സജീവന്‍,കെ കെ ജയചന്ദ്രന്‍, ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി ഷംന ,ശുചിത്വ മിഷന്‍ റിസോര്‍സ് പേഴ്‌സണ്‍ കെ സീനത്ത് ,വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളായ അരുണ്‍ആരതി ,സുരേന്ദ്രന്‍,സമീര്‍ ,ഇ എം ഷാജി , ഇ ഫാസ്റ്റ് കമ്പനി എം ഡി ഫിറോസ് ഖാലിദ് കമ്പനി പ്രതിനിധികളായ, ഫര്‍ഹാന്‍,സുനേഷ് ,സജേഷ് ,എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21277/plastic-in-kunjipalli-organized-alternative-product-marketing-fair)