---
title: "#Suicide | കണ്ണൂക്കരയിൽ സ്കൂൾ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ"
english_title: "#Madapally #Govt#Vocational #Higher #Secondary #School #10th #Class #Student"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/212800/madapally-govtvocational-higher-secondary-school-10th-class-student-new"
published_at: "2024-06-17T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6670508a54a14_suicide.jpg"
keywords: []
---

# #Suicide | കണ്ണൂക്കരയിൽ സ്കൂൾ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** ** വടകര:[**മടപ്പള്ളിയിലെ ഹൈസ്കൂൾ വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

## Article Content

** വടകര:[**മടപ്പള്ളിയിലെ ഹൈസ്കൂൾ വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കണ്ണൂക്കര പൊടിക്കളം പറമ്പിൽ സജീവൻ്റെയും സരിതയുടെയും മകൻ യദുനന്ദ് (15) ആണ് മരിച്ചത്.

മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

ഇന്ന് ഉച്ചയോടെ യാണ് സംഭവം.

അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു.

സ്കൂൾ അവധിയായിരുന്നതിനാൽ യദു വീട്ടിൽ ഉണ്ടായിരുന്നു.

യദുവിനെ കാണാതായപ്പോൾ സഹോദരിയും അയൽവാസികളും നടത്തിയ തിരച്ചിലിലാണ് വീടിനകത്ത് സ്റ്റയർകേഴ്സിനടുത്ത് തൂങ്ങിയ നിലയിൽ കണ്ടത്.

മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംസ്കാരം നാളെ ഉച്ചയോടെ വീട്ടുവളപ്പിൽ നടക്കും.

ആദര സൂചകമായി നാളെ ചൊവ്വാഴച്ച മടപ്പള്ളിവൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൾ അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.

അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/212800/madapally-govtvocational-higher-secondary-school-10th-class-student-new)