#Roadrestoration | എംഎൽഎ ഇടപെട്ടു; ജലജീവൻ പദ്ധതി തകരാറിലായ റോഡുകൾ ഗതാഗതയോഗ്യമാക്കാൻ കരാറുകാർക്ക് മന്ത്രിയുടെ നിർദ്ദേശം

#Roadrestoration | എംഎൽഎ ഇടപെട്ടു; ജലജീവൻ പദ്ധതി തകരാറിലായ റോഡുകൾ ഗതാഗതയോഗ്യമാക്കാൻ കരാറുകാർക്ക് മന്ത്രിയുടെ നിർദ്ദേശം
Jun 18, 2024 03:43 PM | By Sreenandana. MT

 വടകര :(vatakara.truevisionnews.com) ജലജീവൻ മിഷൻ പദ്ധതി- തകരാറിലായ റോഡുകൾ ഗതാഗതയോഗ്യമാക്കാൻ കരാറുകാർക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി-ജലജീവൻ മിഷൻ പദ്ധതിയുടെ പുരോഗതി സംബന്ധിച്ചും, പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ ഇട്ട റോഡുകളുടെ പുനരുദ്ധാരണം സംബന്ധിച്ചും നിയമസഭയിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ചോദ്യം ഉന്നയിച്ചു.

കുറ്റ്യാടി നിയോജകമണ്ഡലത്തിൽ മാത്രം 521.97 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ജലജീവൻ മിഷൻ പദ്ധതി വഴി നിയോജകമണ്ഡലത്തിൽ 48,821 കണക്ഷനുകൾ നൽകാനാണ് പദ്ധതിയിടുന്നത് എന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ ചോദ്യത്തിനു മറുപടിയായി അറിയിച്ചു.

2026 മാർച്ച് മാസത്തോടെ പദ്ധതി പൂർത്തിയാക്കി എല്ലാ കണക്ഷനും നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.

തിരുവള്ളൂർ ,ആയഞ്ചേരി, മണിയൂർ പഞ്ചായത്തുകളിലെ ചില പ്രവർത്തികൾ കരാറുകാർ ഏറ്റെടുക്കാത്ത സാഹചര്യമുണ്ടെന്നും മന്ത്രി അറിയിച്ചു.

ജലജീവൻ മിഷൻ വഴി കുറ്റ്യാടി നിയോജകമണ്ഡലത്തിലെ 8 പഞ്ചായത്തുകളിലേക്ക് ജലവിതരണം നടത്താൻ പ്രധാനമായും മൂന്ന് പദ്ധതികൾ വഴിയാണ് സാധിക്കുന്നത്.

കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പുറമേരി, വേളം, വില്യാപ്പള്ളി പഞ്ചായത്തുകളിൽ വിതരണ ശൃംഖലയും, ജലസംഭരണികളും സ്ഥാപിക്കുന്ന പ്രവർത്തികൾ നടന്നുവരുന്നു.

കിണർ, ശുദ്ധീകരണശാല, പ്രധാന ട്രാൻസ്മിഷൻ പൈപ്പ് ലൈൻ എന്നിവ ടെൻഡർ ചെയ്തു പ്രവർത്തി ഉത്തരവ് നൽകി.

തിരുവള്ളൂർ ,ആയഞ്ചേരി, മണിയൂർ പഞ്ചായത്തുകളിൽ ജലവിതരണം നടത്താൻ ഉദ്ദേശിക്കുന്ന വിതരണ ശൃംഖലകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ നടന്നുവരുന്നു.

കിണർ, ശുദ്ധീകരണശാല ,പ്രധാന പൈപ്പ് ലൈൻ ,ബൂസ്റ്റർ സ്റ്റേഷൻ, ജലസംഭരണികൾ എന്നിവ നിർമിക്കേണ്ട പ്രവർത്തികൾ നിരവധിതവണ ടെൻഡർ ചെയ്തെങ്കിലും, കരാറുകൾ ഏറ്റെടുക്കാത്ത അവസ്ഥയുണ്ട് ഇന്ന് മന്ത്രി അറിയിച്ചു.

കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തികൾ പൂർത്തീകരിച്ചു.കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ 75% പ്രവർത്തികൾ പൂർത്തീകരിച്ചു.ജലജീവൻ മിഷൻ തുടങ്ങിയ ശേഷം കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 6774 കണക്ഷനുകൾപുതുതായി നൽകിയതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.

ഇതിൽ 4016 കണക്ഷനുകൾ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലും, 2125 കണക്ഷനുകൾ കുറ്റ്യാടി ഗ്രാമപഞ്ചായത്തിലും ആണ് എന്നും മന്ത്രി അറിയിച്ചു.

ജലജീവൻ പദ്ധതിയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി മുറിച്ച റോഡുകൾ പൈപ്പ് ലൈൻ ചെയ്ത കരാറുകാരൻ പുനരുദ്ധാരണം നടത്തേണ്ടതുണ്ടെന്നും, ഇക്കാര്യം റോഡ് റീസ്റ്ററേഷൻ (Road restoration)പ്രവർത്തിയുടെ ടെൻഡറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തകരാറിലായ റോഡുകൾ ഗതാഗതയോഗ്യമാക്കാൻ പ്രവൃത്തിയുടെ കരാറുകാർക്ക് നിർദ്ദേശം നൽകിയതായും ബഹു ജല വിഭവ വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചതായി കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ വാർത്താ കുറിപ്പിൽ പറഞ്ഞു.

#MLA #intervened; #Minister #instructs #contractors #make #Jaljeevan #project #roads #passable

Next TV

Related Stories
#Reviewmeeting | അജൈവമാലിന്യ സംസ്കരണ പദ്ധതി; ആയഞ്ചേരിയിൽ അവലോകന യോഗം നടത്തി

Sep 27, 2024 09:47 PM

#Reviewmeeting | അജൈവമാലിന്യ സംസ്കരണ പദ്ധതി; ആയഞ്ചേരിയിൽ അവലോകന യോഗം നടത്തി

പ്രതിമാസം ഉപേക്ഷിക്കുന്ന ജൈവമാലിന്യങ്ങളിൽ 30% മാത്രമേ പുനരുപയോഗ കേന്ദ്രത്തിലേക്ക്...

Read More >>
#Complaint | മുട്ടത്തോടും ഭക്ഷണാവശിഷ്ടങ്ങളും കൂടുതൽ; ചെമ്മരത്തൂർ-തോടന്നൂർ റോഡിൽ മാലിന്യം വലിച്ചെറിയുന്നതായി പരാതി

Sep 27, 2024 08:43 PM

#Complaint | മുട്ടത്തോടും ഭക്ഷണാവശിഷ്ടങ്ങളും കൂടുതൽ; ചെമ്മരത്തൂർ-തോടന്നൂർ റോഡിൽ മാലിന്യം വലിച്ചെറിയുന്നതായി പരാതി

ഒരു മാസത്തിനിടെയിത് മൂന്നാമത്തെ തവണയാണ് മുട്ടത്തോടും ഭക്ഷണാവശിഷ്ട്‌ടങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നത്....

Read More >>
#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 27, 2024 07:16 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#Vadakaramoneyfraud | വടകര സ്വർണ്ണ തട്ടിപ്പ് കേസ്; പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ക്രൈം ബ്രാഞ്ച്

Sep 27, 2024 04:39 PM

#Vadakaramoneyfraud | വടകര സ്വർണ്ണ തട്ടിപ്പ് കേസ്; പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ക്രൈം ബ്രാഞ്ച്

ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിൽ ഈ മാസം 30 വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ...

Read More >>
#complaint | വടകരയിൽ ചെടിച്ചട്ടികൾ മോഷ്ടിക്കുന്നത് പതിവാകുന്നു; പരാതി നൽകി അധികൃതർ

Sep 27, 2024 03:14 PM

#complaint | വടകരയിൽ ചെടിച്ചട്ടികൾ മോഷ്ടിക്കുന്നത് പതിവാകുന്നു; പരാതി നൽകി അധികൃതർ

നഗര സൗന്ദര്യ വത്കരണത്തിൻ്റെ ഭാഗമായി വടകര പഴയ സ്റ്റാൻഡ് മുതൽ പുതിയ സ്റ്റാൻഡ് വരെ 500 ഓളം ചെടിച്ചട്ടികളാണ് നഗരസഭ...

Read More >>
Top Stories










News Roundup