---
title: "കോവിഡ് പ്രതിരോധം ; വാഹന വാടക  ഉടന്‍ നല്‍കണമെന്ന് എച്ച് .എം.എസ്"
english_title: "Kovid resistance; Vehicle rental HMS to pay immediately"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21298/kovid-resistance-vehicle-rental-hms-to-pay-immediately"
published_at: "2022-01-17T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e565a486e89_hms .jpg"
keywords: []
---

# കോവിഡ് പ്രതിരോധം ; വാഹന വാടക  ഉടന്‍ നല്‍കണമെന്ന് എച്ച് .എം.എസ്

> **Lead Summary:** കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഉപയോഗിച്ച വാഹനങ്ങളുടെ വാടക ഉടന്‍ നല്‍കണമെന്ന് കേരള സ്റ്റേറ്റ് മോട്ടോര്‍ & എഞ്ചിനീയറിംഗ് ലേബര്‍ സെന്റര്‍ (എച്ഛ്.എം.എസ്) കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഉപയോഗിച്ച വാഹനങ്ങളുടെ വാടക ഉടന്‍ നല്‍കണമെന്ന് കേരള സ്റ്റേറ്റ് മോട്ടോര്‍ & എഞ്ചിനീയറിംഗ് ലേബര്‍ സെന്റര്‍ (എച്ഛ്.എം.എസ്) കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കോവിഡ് മഹാമാരി കാരണം തൊഴില്‍ മേഖല സ്തംഭിച്ചിരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായയി വാടകയ്‌ക്കെടുത്ത വാഹനങ്ങളുടെ വാടക നല്‍കാതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

പ്രതിരോധ കിറ്റിനും മറ്റും അഡ്വാന്‍സായി തുക നല്‍കിയ ആരോഗ്യവകുപ്പ് പണിയെടുത്തിട്ടും പട്ടിണിയിലായ വാഹനം വാടകയ്ക്ക് നല്‍കിയവര്‍ക്ക് വാടക നല്‍കാത്തത് ക്രൂരതയാണെന്നും യോഗം കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡണ്ട് എന്‍.സി മൊയിന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത് ചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് ആനുകൂല്യങ്ങള്‍ നല്‍കിയ ക്ഷേമനിധി അംഗങ്ങളല്ലാത്തവര്‍ക്ക് അംഗത്വം നല്‍കുന്നത് നീട്ടിവെക്കുകയും നിഷേധിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കെ.എം മുരളി, മുസമ്മില്‍ കൊമ്മേരി, സുബലാല്‍ പാഠക്കല്‍, മനേഷ് കുളങ്ങര, മനോജന്‍ ശ്രുതി, രഞ്ചിത്ത് കാരാട്ട്, പ്രേമന്‍ ആയാടത്തില്‍, ടി.എസ് ചന്ദ്രന്‍, എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21298/kovid-resistance-vehicle-rental-hms-to-pay-immediately)