---
title: "#MDMA | എംഡിഎംഎയുമായി വടകര സ്വദേശിനി ഉൾപ്പെടെ മൂന്നുപേർ    പിടിയിൽ"
english_title: "#Two #people #including #native #Vadakara #arrested  #MDMA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/213038/two-people-including-native-vadakara-arrested-mdma"
published_at: "2024-06-18T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6671b42802f54_SHHHRRR.jpg"
keywords: []
---

# #MDMA | എംഡിഎംഎയുമായി വടകര സ്വദേശിനി ഉൾപ്പെടെ മൂന്നുപേർ    പിടിയിൽ

> **Lead Summary:** **വടകര :[**[ ]എംഡിഎംഎയുമായി വടകര സ്വദേശിനി ഉൾപ്പെടെ മൂന്നുപേരാണ് പിടിയിൽ. അൻഷാബ് , ആൻസി എബ്രഹാം എന്നിവരെ അറസ്റ്റ് ചെയ്തു.

## Article Content

**വടകര :[**[ ]എംഡിഎംഎയുമായി വടകര സ്വദേശിനി ഉൾപ്പെടെ മൂന്നുപേരാണ് പിടിയിൽ. അൻഷാബ് , ആൻസി എബ്രഹാം എന്നിവരെ അറസ്റ്റ് ചെയ്തു.

പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ മുൻസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം ഉള്ള മലാംഗ് ലോഡ്ജിൽ സ്ഥിരമായി റൂമെടുത്തായിരുന്നു ആൻസിയുടെയും അൻഷാബിന്റെയും കഞ്ചാവ് വിൽപ്പന.

ബെംഗളൂരുവിൽ നിന്നും മറ്റും എംഡിഎംഎ പോലുള്ളമയക്കുമരുന്ന് എത്തിച്ച് ജില്ലയിൽ ആവശ്യക്കാരെ കണ്ടെത്തി ചില്ലറ വിൽപ്പന നടത്തിവരികയായിരുന്നു ഇവര്‍.

സൗത്ത് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലാംഗ് ലോഡ്ജിൽ പരിശോധന നടത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മണ്ണാര്‍ക്കാട് സ്വദേശിയാണ് അൻഷാബ്, ആൻസി വടകര ഒഞ്ചിയം സ്വദേശിനിയും.

ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആൻസി സ്ഥിരമായി ബെംഗളൂരുവിൽ നിന്നും മറ്റും വൻതോതിൽ മയക്കുമരുന്ന് പാലക്കാട് ജില്ലയിലും മറ്റു ജില്ലകളിലും എത്തിച്ച് ഏജൻറ് വഴി ആവശ്യക്കാർക്ക് വിൽപ്പന നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു.ഏഴ് ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം വടക്കഞ്ചേരിയിൽ നിന്നും 71 ഗ്രാം എംഡിഎംഎയുമായാണ് യുവാവിനെ പിടികൂടിയത്. മംഗലംഡാം സ്വദേശി പട്ടാളം അജി (22) ആണ് പൊലീസിന്റെ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/213038/two-people-including-native-vadakara-arrested-mdma)