---
title: "പയംകുറ്റിമലയില്‍ തീപിടുത്തം  അടിക്കാട് കത്തിനശിച്ചു"
english_title: " A fire broke out at Payamkuttimala, a tourist destination."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21306/a-fire-broke-out-at-payamkuttimala-a-tourist-destination"
published_at: "2022-01-17T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e56f96b90d7_payam kuttimala .jpg"
keywords: []
---

# പയംകുറ്റിമലയില്‍ തീപിടുത്തം  അടിക്കാട് കത്തിനശിച്ചു

> **Lead Summary:** **വടകര: **ടൂറിസം കേന്ദ്രമായ പയംകുറ്റിമലയില്‍ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. മുത്തപ്പന്‍ ക്ഷേത്രത്തിന് താഴെയുള്ള പ്രദേശത്താണ് തീ പടര്‍ന്നത്. തീ പിടുത്തില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലം കത്തിനശിച്ചു.

## Article Content

**വടകര: **ടൂറിസം കേന്ദ്രമായ പയംകുറ്റിമലയില്‍ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. മുത്തപ്പന്‍ ക്ഷേത്രത്തിന് താഴെയുള്ള പ്രദേശത്താണ് തീ പടര്‍ന്നത്. തീ പിടുത്തില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലം കത്തിനശിച്ചു.

വടകര ഫയര്‍ സ്‌റ്റേഷനില്‍ നിന്നും അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം തീ അണച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21306/a-fire-broke-out-at-payamkuttimala-a-tourist-destination)