---
title: "#complaint | ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നു; വടകര സ്വദേശിക്കെതിരെ പരാതി നൽകി എഴുത്തുകാരി"
english_title: "#Misusing #Images #The #writer #filed  #complaint #against  #native  #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/213506/misusing-images-the-writer-filed-complaint-against-native-vadakara"
published_at: "2024-06-20T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6674023e437db_shj.jpg"
keywords: []
---

# #complaint | ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നു; വടകര സ്വദേശിക്കെതിരെ പരാതി നൽകി എഴുത്തുകാരി

> **Lead Summary:** **വടകര:[**[ ]തന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരിയും പുസ്തക പ്രസാധകയുമായ യുവതി പരാതി നല്‍കി. വടകര സ്വദേശിയായ നവാസ് പി. കൂമുള്ളിക്കെതിരെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

## Article Content

**വടകര:[**[ ]തന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരിയും പുസ്തക പ്രസാധകയുമായ യുവതി പരാതി നല്‍കി. വടകര സ്വദേശിയായ നവാസ് പി. കൂമുള്ളിക്കെതിരെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

നവാസ് തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയെന്നും ഇത് ഉപയോഗിച്ച് ലൈവ് നടത്തുകയും പലര്‍ക്കും അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

വ്യാജ പ്രൊഫൈലുകളില്‍ ഒരു പരിചയവും ഇല്ലാത്ത പുരുഷന്‍മാരുടെ ചിത്രങ്ങള്‍ ചേര്‍ത്ത് അവര്‍ക്ക് താന്‍ അശ്ലീല സന്ദേശം അയച്ചു എന്ന് വരുത്തിത്തീര്‍ക്കുന്നുവെന്നും യുവതി നല്‍കിയ പരാതിയിലുണ്ട്.

ഇന്‍സ്റ്റഗ്രാം, ടിക്ടോക്, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നതെന്നും വ്യാജ സന്ദേശങ്ങള്‍ തന്നെ അപമാനിക്കാനും ചൂഷണം ചെയ്യാനും ഉപയോഗിക്കുന്നെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/213506/misusing-images-the-writer-filed-complaint-against-native-vadakara)