---
title: "#BDK | രക്തദാതാവ് മുദസ്സിർ കോട്ടക്കലിനെ ബി.ഡി.കെ അനുമോദിച്ചു"
english_title: "#BDK #felicitated #blood #donor #Mudassir #Kottakal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/213566/bdk-felicitated-blood-donor-mudassir-kottakal"
published_at: "2024-06-20T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66744c73caf0e_SCHOOL.jpg"
keywords: []
---

# #BDK | രക്തദാതാവ് മുദസ്സിർ കോട്ടക്കലിനെ ബി.ഡി.കെ അനുമോദിച്ചു

> **Lead Summary:** **വടകര :[**[ ] ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച് 2023 ൽ ജനുവരി മുതൽ ഡിസമ്പർ വരെ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയതിന് കെ എസ് ബി ടി സി, കേരള സർക്കാരിന്റെ അവാർഡ് നേടിയ ബി.ഡി.കെ വടകര മുൻ ട്രഷററും എക്സിക്യുട്ടീവ് അംഗവുമായ മുദസ്സിറിനെ ബ്ലഡ് ഡോണേഴ്സ് കേരള വടകര താലൂക്ക് കമ്മറ്റി അനുമോദിച്ചു.

## Article Content

**വടകര :[**[ ] ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച് 2023 ൽ ജനുവരി മുതൽ ഡിസമ്പർ വരെ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയതിന് കെ എസ് ബി ടി സി, കേരള സർക്കാരിന്റെ അവാർഡ് നേടിയ ബി.ഡി.കെ വടകര മുൻ ട്രഷററും എക്സിക്യുട്ടീവ് അംഗവുമായ മുദസ്സിറിനെ ബ്ലഡ് ഡോണേഴ്സ് കേരള വടകര താലൂക്ക് കമ്മറ്റി അനുമോദിച്ചു.

76 തവണയാണ് മുദസ്സിർ രക്തദാനം നടത്തിയത് ഇതിൽ 68 തവണ പ്ലേറ്റ്ലറ്റ്സ് ദാനവും, ഒരു തവണ ഡബ്ല്യു.ബി.സി ദാനവും നടത്തിയിരുന്നു.

ലോക രക്തദാതാ ദിനത്തിൽ കോട്ടയത്ത് വച്ച് സംസ്ഥാന സർക്കാറിൻ്റെ അവാർഡും, സർട്ടിഫിക്കറ്റും കോട്ടയം ജില്ല കലക്ടർ വി. വിഘ്നേശ്വരി ഐ.എ.എസ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു എന്നിവരിൽ നിന്നും സ്വീകരിച്ചു വന്ന മുദസ്സിറിനെ ബി.ഡി.കെ വടകര താലൂക്ക് കമ്മറ്റി ഭാരവാഹികൾ വീട്ടിലെത്തി മൊമൻ്റോ നൽകി ആദരിച്ചു.

ബി.ഡി.കെ വടകര പ്രസിഡണ്ട് എൻ എസ് അമൽജിത്ത്, സെക്രട്ടറി വി.എസ് ഹസ്സൻ, ട്രഷറർ സി.നാസർ, ജോ.സെക്രട്ടറി കെ.നിതിൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/213566/bdk-felicitated-blood-donor-mudassir-kottakal)