---
title: "#azhiyurhigersecoundary | വായന വാരാഘോഷം  അഴിയൂർ ഹയർസെക്കണ്ടറിയിൽ വിവിധ പരിപാടികൾ"
english_title: "#Reading #Week #Celebration #Various #programs  #Azhiyur #Higher #Secondary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/213569/reading-week-celebration-various-programs-azhiyur-higher-secondary"
published_at: "2024-06-20T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66744e7a05ad4_readingday.jpg"
keywords: []
---

# #azhiyurhigersecoundary | വായന വാരാഘോഷം  അഴിയൂർ ഹയർസെക്കണ്ടറിയിൽ വിവിധ പരിപാടികൾ

> **Lead Summary:** **അഴിയൂർ :[**വായനാദിന മാസാചരണം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജിഎച്ച്എസ്എസ് അഴിയൂർ വായനാ വാരാഘോഷ പരിപാടി സംഘടിപ്പിച്ചു. കവിയും അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു.

## Article Content

**അഴിയൂർ :[**വായനാദിന മാസാചരണം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജിഎച്ച്എസ്എസ് അഴിയൂർ വായനാ വാരാഘോഷ പരിപാടി സംഘടിപ്പിച്ചു. കവിയും അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് രേഖ കക്കാടി അധ്യക്ഷയായി. ശ്രീകല ടീച്ചർ സ്വാഗത ഭാഷണം നടത്തി . വിൻഷ ടീച്ചർ ആശംസ അർപ്പിച്ചു .വിദ്യാരംഗം കൺവീനർ സീന ടീച്ചർ നന്ദി രേഖപ്പെടുത്തി.

ജൂൺ 22 മുതൽ കഥാ രചന കവിത രചന ഉപന്യാസ രചന ചിത്രരചന, പുസ്തക പരിചയം പോസ്റ്റർ നിർമ്മാണ ശില്പശാല തുടങ്ങിയ മത്സര പരിപാടികൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/213569/reading-week-celebration-various-programs-azhiyur-higher-secondary)