---
title: "#Kafir | വ്യാജ സ്ക്രീൻഷോട്ട് ; അന്വേഷണത്തിന് പ്രത്യേക സംഘം "
english_title: "#fake #screenshot; #Special #Investigation #Team"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/213583/fake-screenshot-special-investigation-team"
published_at: "2024-06-20T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667455a1d770b_police.jpg"
keywords: []
---

# #Kafir | വ്യാജ സ്ക്രീൻഷോട്ട് ; അന്വേഷണത്തിന് പ്രത്യേക സംഘം 

> **Lead Summary:** ** വടകര :[**വ്യാജ സ്‌ക്രീൻഷോട്ട് കാഫിർ പരാമർശത്തിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.കെ ലതികക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ജില്ല പഞ്ചായത്തംഗവുമായ വി.പി ദുൽഖിഫിൽ. സംസ്ഥാന ജിഡിപിക്ക് പരാതി നൽകി .

## Article Content

** വടകര :[**വ്യാജ സ്‌ക്രീൻഷോട്ട് കാഫിർ പരാമർശത്തിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.കെ ലതികക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ജില്ല പഞ്ചായത്തംഗവുമായ വി.പി ദുൽഖിഫിൽ. സംസ്ഥാന ജിഡിപിക്ക് പരാതി നൽകി .

കാഫിർ പരാമർശത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിരുന്നു. പരാതി സ്വീകരിക്കാത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധ ശക്തമാക്കിയതിനെ തുടർന്ന് ഡിവൈഎസ്പി ഇടപെട്ട് പരാതി സ്വീകരിക്കുകയായിരുന്നു.

പ്രസ്തുത കേസിൽ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് ദുൽ ഖിഫിൽ സംസ്ഥാന ഡിജിപിയെ സമീപിച്ചത്. ഡിജിപി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും അന്വേഷണസംഘം വടകര റൂറൽ എസ്പിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/213583/fake-screenshot-special-investigation-team)