---
title: "#sexualharassment | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; വടകര സ്വദേശിയായ യുവാവ് റിമാന്‍ഡിൽ"
english_title: "#He #threatened #tortured #wife #whom #met #through #Instagram #youth #Vadakara  #remand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/213716/he-threatened-tortured-wife-whom-met-through-instagram-youth-vadakara-remand"
published_at: "2024-06-21T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66752763d056c_shhuii.jpg"
keywords: []
---

# #sexualharassment | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; വടകര സ്വദേശിയായ യുവാവ് റിമാന്‍ഡിൽ

> **Lead Summary:** **വടകര:[**ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു.

## Article Content

**വടകര:[**ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വടകര പുത്തൂര്‍ കൊയിലോത്ത് മീത്തല്‍ അര്‍ജുനെയാണ് (28) ഇന്നലെ വടകര പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഫ്ലാറ്റിലും പുതുതായി നിർമ്മിച്ച വീട്ടിലും അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.

ഇയാള്‍ യുവതിയുടെ ഭര്‍ത്താവിനെ ആക്രമിച്ചതായും പരാതിയുണ്ട്.

അര്‍ജുനെ വടകര ജില്ല ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/213716/he-threatened-tortured-wife-whom-met-through-instagram-youth-vadakara-remand)