ആയഞ്ചേരി:(vatakara.truevisionnews.com) വായനാ വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി അധ്യാപക വിദ്യാർത്ഥികൾ മാതൃകയായി. വാണിമേൽ ദാറുൽ ഹുദ ടീച്ചേർസ് ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അധ്യാപക പരിശീലനത്തിനായി കടമേരി എം.യു.പി. സ്കൂളിലെത്തിയ വിദ്യാർത്ഥികളാണ് അക്ഷരപഹാരമായി സ്കൂൾ ലൈബ്രറിക്ക് പുസ്തകം നൽകിയത്.
പുതുതലമുറ ദൃശ്യമാധ്യമങ്ങളിലൂടെയും ഡിജിറ്റൽ വായനയിലും ഒതുങ്ങി നിൽക്കുന്ന ആധുനിക യുഗത്തിൽ ലൈബ്രറിയുടെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടത് അത്യാവശ്യമാണെന്ന ബോധ്യമാണ് ലൈബ്രറിക്ക് പുസ്തകം നൽകാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചത്.
പ്രധാന അധ്യാപകൻ ടി.കെ. നസീർ മാസ്റ്റർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. അധ്യാപക വിദ്യാർത്ഥികളായ കെ.എസ്. മുഹമ്മദ് ഷനിൽ, കെ. ശാനിബ, വി.കെ.റിദ ഫാത്തിമ, ഒ.പി. റിഫ ഫാത്തിമ, സി.കെ. ബെൻസീറ എന്നീ വിദ്യാർത്ഥികളാണ് അഞ്ചുദിവസത്തെ പരിശീലനത്തിനായി സ്കൂളിൽ എത്തിയത്.
ചടങ്ങിൽ ലൈബ്രറി കമ്മിറ്റി കൺവീനർ പി.പി.എം.ജസ്മിന, ടി.കെ.ഹാരിസ്, സി. എച്ച്. സായിസ്, കെ. സി. ഫാസിൽ, കെ.കെ.സഫീറ, വി.പി.സുഹറ, ഉമൈബ, എൽ.ജി. നീതു തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ: കടമേരി എം.യു.പി. സ്കൂൾ ലൈബ്രറിക്ക് വാണിമേൽ ദാറുൽ ഹുദാ ടി.ടി.ഐ. വിദ്യാർത്ഥികൾ നൽകുന്ന പുസ്തകങ്ങൾ പ്രധാന അധ്യാപകൻ ടി.കെ. നസീർ മാസ്റ്റർ സ്വീകരിക്കുന്നു
#Kadameri #MUP #School #Library #Teacher #Students #Spelling