---
title: "#chorod |  ചോറോട് ഉന്നത  വിജയികൾക്ക് അനുമോദനം നൽകി."
english_title: "#Chorod #felicitated #the #winners."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/213830/chorod-felicitated-the-winners"
published_at: "2024-06-21T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675882197444_chorod.jpg"
keywords: []
---

# #chorod |  ചോറോട് ഉന്നത  വിജയികൾക്ക് അനുമോദനം നൽകി.

> **Lead Summary:** **വള്ളിക്കാട്:[** പോറോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി നേതൃത്വത്തിൽ ഉന്നത വിജയികളായ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി. എൻ. എം. എം.എസ്, എൽ. എസ്. എസ്, യു എസ്. എസ്, സ്കോളർഷിപ്പ് നേടിയവരെയും എസ്. എസ്.എൽ. സി., പ്ലസ്ടു ഫുൾ ഏപ്ലസ് നേടിയവർ എന്നിവരെയാണ് അനുമോദിച്ചത്.

## Article Content

**വള്ളിക്കാട്:[** പോറോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി നേതൃത്വത്തിൽ ഉന്നത വിജയികളായ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി. എൻ. എം. എം.എസ്, എൽ. എസ്. എസ്, യു എസ്. എസ്, സ്കോളർഷിപ്പ് നേടിയവരെയും എസ്. എസ്.എൽ. സി., പ്ലസ്ടു ഫുൾ ഏപ്ലസ് നേടിയവർ എന്നിവരെയാണ് അനുമോദിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യം- വിദ്യാഭ്യാസം സ്ഥിരം സമിതി ചെയർമാൻ സി. നാരായണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം അധ്യക്ഷരായ കെ. മധുസൂദനൻ, ശ്യാമള പൂവ്വേരി, പഞ്ചായത്ത് അംഗങ്ങളായ പുഷ്പ്പമഠത്തിൽ, അബൂബക്കർ വി. പി., മനീഷ് കുമാർ ടി.പി., ചിറക് പദ്ധതി കോ-ഓഡിനേറ്റർ ബി. മധുമാസ്റ്റർ, എച്ച്. എം. ഫോറം കൺവിനർ കെ. ഹരിദാസൻ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങിൽ സ്വാഗതവും ജംഷിദ കെ. നന്ദിയും പറഞ്ഞു. വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ 250 ൽപ്പരം വിജയികൾ പങ്കെടുത്തു. മുഴുവൻ പേർക്കും മൊമെന്റോ നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/213830/chorod-felicitated-the-winners)