---
title: "#arrest |മാഹി വിദേശ മദ്യവുമായി തിക്കോടിസ്വദേശി എക്‌സൈസ് പിടിയിൽ"
english_title: "#Vadakara #native #arrested #with #Mahi #foreign #liquor #Excise"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/214008/vadakara-native-arrested-with-mahi-foreign-liquor-excise"
published_at: "2024-06-22T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66768822cd9b3_mahi.jpg"
keywords: []
---

# #arrest |മാഹി വിദേശ മദ്യവുമായി തിക്കോടിസ്വദേശി എക്‌സൈസ് പിടിയിൽ

> **Lead Summary:** **വടകര:[**മാഹി വിദേശ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിൽ. റെയിഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ മുരളി കെ.വി യും പാർട്ടിയും ദേശീയപാതയിൽ കൈനാട്ടിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയിലാണ് പ്രതിയെ പിടികൂടിയത്.

## Article Content

**വടകര:[**മാഹി വിദേശ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിൽ. റെയിഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ മുരളി കെ.വി യും പാർട്ടിയും ദേശീയപാതയിൽ കൈനാട്ടിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയിലാണ് പ്രതിയെ പിടികൂടിയത്.

KL56 X 5020 നമ്പർ ഡിയോ ഹോണ്ട സ്കൂട്ടറിൽ 15 ലിറ്റർ മാഹി വിദേശ മദ്യവുമായി തിക്കോടി പള്ളിക്കര തച്ചടത്ത് താഴെ കുനി ഉണ്ണികൃഷ്ണൻ (37) ആണ് പിടിയിലായത്.

പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് എം.പി, മുസ്ബിൻ ഇ.എം, ശ്യാംരാജ് എ , മുഹമ്മദ് റമീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സീമ പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രാജൻ പി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/214008/vadakara-native-arrested-with-mahi-foreign-liquor-excise)