#parco | സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

#parco | സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
Jun 22, 2024 03:35 PM | By ADITHYA. NP

വടകര :(vatakara.truevisionnews.com)വടകര റോട്ടറിയും വടകര മർച്ചന്റ് അസോസിയേഷനും സംയുക്തമായി പാർകോ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

എല്ലു സംബന്ധമായ രോഗങ്ങൾ കണ്ടുപിടിക്കാൻ ബോൺ മേരോ ഡെൻസിറ്റി ടെസ്റ്റും, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കണ്ടുപിടിക്കാനുള്ള പൾമനറി ഫംഗ്ഷൻ ടെസ്റ്റും ക്യാമ്പിൽ സൗജന്യമായിരുന്നു.

നൂറ്റി അൻപതു പേർ പരിശോധന നടത്തി. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ അബ്ദുൽ സലാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ക്യാമ്പ് ഡയറക്ടർ ഡോ. എം. നൗഷീദ് അനി ക്യാമ്പ് സംബന്ധിച്ചു വിശദീകരിച്ചു. റോട്ടറി കമ്മ്യൂണിറ്റി സർവീസ് ചെയർമാൻ പി. പി. രാജൻ അധ്യക്ഷത വഹിച്ചു.

കെ. ഹാഷിം, ഡോ. ജി. കല്പന, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ എം. പി. മജീഷ്, എം. കെ. രാഗു‌ട്ടി, വി. കെ. മുഹമ്മദ്‌ അലി, പി. അമൽ അശോക്, പി. കെ. രതീശൻ, കെ. കെ. അജിത് എന്നിവർ പ്രസംഗിച്ചു. ഡോ. ഫവാസ് മുഹമ്മദ്‌ മാനു, ഡോ. ഹിജാസ് ഇസ്മായിൽ, ഡോ. എ. പ്രീന എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.

#free# medical #checkup #camp #was #organized

Next TV

Related Stories
ഉന്നത വിജയം; ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് നേടിയ ഡോ : നിദയെ അനുമോദിച്ച് കെ.എൻ.എം ആയഞ്ചേരി

Jun 1, 2025 11:21 AM

ഉന്നത വിജയം; ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് നേടിയ ഡോ : നിദയെ അനുമോദിച്ച് കെ.എൻ.എം ആയഞ്ചേരി

മൈസൂർ മാണ്ഡ്യ ഗവ: മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് - ഡോ:...

Read More >>
തെരച്ചിൽ വിഫലം;  കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

May 31, 2025 08:41 PM

തെരച്ചിൽ വിഫലം; കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം...

Read More >>
Top Stories










News Roundup