---
title: "#pbalanmaster | പി. ബാലൻ മാസ്റ്റർ അനുസ്മരണം നടത്തി"
english_title: "#PBalan #Master #performed #the #remembrance"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/214113/pbalan-master-performed-the-remembrance"
published_at: "2024-06-22T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676e24e5a49d_kallachi.jpg"
keywords: []
---

# #pbalanmaster | പി. ബാലൻ മാസ്റ്റർ അനുസ്മരണം നടത്തി

> **Lead Summary:** **വടകര:[** സോഷ്യലിസ്റ്റ് സൈദ്ധാന്തികനും. അദ്ധ്യാപക സംഘടനാ നേതാവും. അദ്ധ്യാപക അവാർഡ് ജേതാവും വടകരയിലെ നിരവധി സംഘടനകളുടെ ഭാരവാഹിയുമായിരുന്ന പി. ബാലൻ മാസ്റ്ററുടെ നിര്യാണത്തിൽ രാഷ്ട്രീയ ജനതാ ദൾ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.

## Article Content

**വടകര:[** സോഷ്യലിസ്റ്റ് സൈദ്ധാന്തികനും. അദ്ധ്യാപക സംഘടനാ നേതാവും. അദ്ധ്യാപക അവാർഡ് ജേതാവും വടകരയിലെ നിരവധി സംഘടനകളുടെ ഭാരവാഹിയുമായിരുന്ന പി. ബാലൻ മാസ്റ്ററുടെ നിര്യാണത്തിൽ രാഷ്ട്രീയ ജനതാ ദൾ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.

പ്രശ്സ്ത ചരിത്ര ഗ്രന്ഥ രചയിതാവ് ശ്രി. പി.ഹരീന്ദ്ര നാഥ് ഉദ്ഘാടനം ചെയ്തു. ആർ.ജെ. ഡി. വടകര മണ്ഡലം പ്രസിഡണ്ട് അഡ്വ. സി. വിനോദൻ അദ്ധ്യക്ഷത വഹിച്ചു.

മനയത്ത് ചന്ദ്രൻ, നഗരസഭാ വൈസ് ചെയർമാൻ സതീശൻ മാസ്റ്റർ,പുറന്തോടത്ത് സുകുമാരൻ, ഡോ. ജയശ്രീ., ആർ സത്യൻ, അടിയേരി രവീന്ദ്രൻ, അഡ്വ. ഇ. നാരായണൻ നായർ, ടി. ശ്രീനിവാസൻ, എടയത്ത് ശ്രീധരൻ, പി.പി. രാജൻ, സി. കുമാരൻ എന്നിവർ പ്രസംഗിച്ചു.

മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ സ്വാഗതവും പറമ്പത്ത് രാജൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/214113/pbalan-master-performed-the-remembrance)