---
title: "#musicday | മടിത്തട്ടിൽ സംഗീതമഴ;   ലോക സംഗീത ദിനം ആഘോഷിച്ചു"
english_title: "#Rain#of#music#on#the#World#Music#Day#was#celebrated."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/214258/rain-of-music-on-the-lap-world-music-day-was-celebrated"
published_at: "2024-06-23T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677cec92b5fd_music.jpg"
keywords: []
---

# #musicday | മടിത്തട്ടിൽ സംഗീതമഴ;   ലോക സംഗീത ദിനം ആഘോഷിച്ചു

> **Lead Summary:** > ** വടകര :[ **ലോക സംഗീത ദിനം മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി നേതൃത്വത്തിൽ പരിപാടികളോടെ ആചരിച്ചു. ഊരാളുകൾ സൊസൈറ്റി വയോജന സംരക്ഷണ കേന്ദ്രമായ "മടിത്തട്ടിൽ സംഗീത വിരുന്ന് സംഘടിപ്പിച്ചു.

## Article Content

> ** വടകര :[ **ലോക സംഗീത ദിനം മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി നേതൃത്വത്തിൽ പരിപാടികളോടെ ആചരിച്ചു. ഊരാളുകൾ സൊസൈറ്റി വയോജന സംരക്ഷണ കേന്ദ്രമായ "മടിത്തട്ടിൽ സംഗീത വിരുന്ന് സംഘടിപ്പിച്ചു.

സംഗീത പരിപാടികളുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ഗഫൂർ കരുവണ്ണൂർ നിർവ്വഹിച്ചു. വയോജനങ്ങളും വിദ്യാർത്ഥികളും അധ്യാപകരും പരിപാടികൾ അവതരിപ്പിച്ചു.

സ്കൂളിലെ മ്യൂസിക് ബാൻഡ് അംഗങ്ങൾ, സ്കൂൾ അധ്യാപകർ എന്നിവർ വയോജനങ്ങൾക്കായ് കരോക്കെ ഗാനമേള നടത്തി.

വയോജനങ്ങൾ പഴയകാലഗാനങ്ങൾ ആലപിച്ചു സംഗീത പരിപാടിക്ക് കൊഴുപ്പേകി. ചടങ്ങിൽ സംഗീത അധ്യാപിക ഡോ: ഷിജി രാജൻ കെ വി സ്വാഗതം പറഞ്ഞു.

സംഗീത സംവിധായകൻ ശശി വള്ളിക്കാട് ,ഡപ്യൂട്ടി ഹെഡ് മാസ്റ്റർ സുരേന്ദ്രൻ സി.കെ. എന്നിവർ സംസാരിച്ചു. മടിത്തട്ട് കോർഡിനേറ്റർ നിഞ്ചു മെറിൻ തോമസ് നന്ദി പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/214258/rain-of-music-on-the-lap-world-music-day-was-celebrated)