---
title: "#kafircase | വടകരയിലെ വിവാദ കാഫിർ പോസ്റ്റ് പിൻവലിച്ചില്ല; സിപിഎം നേതാവിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്"
english_title: "#Controversial #Kafir #post #Vadakara #not #withdrawn #Youth #Congress #filed  #complaint #against #CPM #leader"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/214349/controversial-kafir-post-vadakara-not-withdrawn-youth-congress-filed-complaint-against-cpm-leader"
published_at: "2024-06-23T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66782b5abd719_kafir.jpg"
keywords: []
---

# #kafircase | വടകരയിലെ വിവാദ കാഫിർ പോസ്റ്റ് പിൻവലിച്ചില്ല; സിപിഎം നേതാവിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്

> **Lead Summary:** **വടകര :[**വടകരയിലെ വിവാദ കാഫിർ സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിൽ നിന്ന് പിൻവലിക്കാത്ത സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിനെതിരെ പൊലീസിൽ പരാതി.

## Article Content

**വടകര :[**വടകരയിലെ വിവാദ കാഫിർ സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിൽ നിന്ന് പിൻവലിക്കാത്ത സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിനെതിരെ പൊലീസിൽ പരാതി.

ഷിബുവിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ ആണ് വടകര റൂറൽ എസ് പിക്ക് പരാതി നൽകിയത്.

മതസ്പർദ്ധ ഉണ്ടാക്കുക, ഇതര മത വിഭാഗങ്ങൾക്കിടയിൽ സംഘർഷം ഉണ്ടാക്കുക എന്നീ ഉദ്ദെഹസത്തോടെയാണ് എഫ്ബി പോസ്റ്റിട്ടതെന്നും പരാതിയിൽ പറയുന്നു.

സ്ഥാനാർഥിയുടെ മതത്തിന്റെ പേര് പറഞ്ഞ് ജനങ്ങൾക്കിടയിൽ തെറ്റായ ധാരണ ഉണ്ടാക്കാൻ ഷിബുവും മുൻ എംഎൽഎ കെ.കെ ലതികയും തമ്മിൽ ഗൂഡാലോചന നടത്തിയെന്നും പരാതിയിലുണ്ട്.

ആരോപണം നേരിട്ട യൂത്ത് ലീഗ് തിരുവള്ളൂർ ശാഖാ സെക്രട്ടറി അല്ല വിവാദ മെസേജിന് പിന്നിൽ എന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

പൊലീസ് റിപ്പോർട്ടിന് പിന്നാലെ സിപിഎം സംസ്ഥാന സമിതി അംഗം കെ.കെ ലതിക കാഫിർ സ്ക്രീൻ ഷോട്ട് പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് പിൻവലിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/214349/controversial-kafir-post-vadakara-not-withdrawn-youth-congress-filed-complaint-against-cpm-leader)