---
title: "#SriNarayanaguruJayanti | 170-ാം ശ്രീനാരായണഗുരു ജയന്തി ; വടകരയിൽ ആഘോഷ കമ്മറ്റി രൂപീകരിച്ചു "
english_title: "#170th #Sri #Narayanaguru #Jayanti #celebration #committee  #formed #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/214380/170th-sri-narayanaguru-jayanti-celebration-committee-formed-vadakara"
published_at: "2024-06-23T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66783f3c972ca_sndp.jpg"
keywords: []
---

# #SriNarayanaguruJayanti | 170-ാം ശ്രീനാരായണഗുരു ജയന്തി ; വടകരയിൽ ആഘോഷ കമ്മറ്റി രൂപീകരിച്ചു 

> **Lead Summary:** **വടകര :[** എസ് എൻ ഡി പി യോഗം വടകര യൂണിയൻ ഗുരുദേവ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വിപുലമായ ഗുരു ജയന്തി ആഘോഷ കമ്മറ്റി രൂപീകരിച്ചു.

## Article Content

**വടകര :[** എസ് എൻ ഡി പി യോഗം വടകര യൂണിയൻ ഗുരുദേവ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വിപുലമായ ഗുരു ജയന്തി ആഘോഷ കമ്മറ്റി രൂപീകരിച്ചു.

വൈസ് പ്രസിഡണ്ട് കെ.ടി.ഹരിമോഹൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.ഉദ്ഘാടനം പ്രസിഡണ്ട് എം.എം.ദാമോദരൻ നിർവ്വഹിച്ചു.

ബാബു പൂതം പാറ ആമുഖപ്രഭാഷണം നടത്തി.ഡയരക്ടർ ബോർഡ് മെമ്പർമാർ,ചന്ദ്രൻ ചാലിൽ,ബാബു.സി.എച്ച്,സൈബർ സേന സംസ്ഥാന കൺവീനർ ജയേഷ് വടകര,കൗൺസിലർമാരായ അനിൽ വൃന്ദാവനം,ചന്ദ്രൻ കല്ലാച്ചി,വിനോദൻ മാസ്റ്റർ,രജീഷ് മുള്ളമ്പത്ത്,

മോഹൻരാജ്, വനിതാ സംഘം കേന്ദ്രസമിതി അംഗം റീന രാജീവ്,വൈസ് പ്രസിഡണ്ട് പുഷ്പലത വിനയചന്ദ്രൻ,സെക്രട്ടറി ഗീത രാജീവ്,യൂത്ത് മൂവ്മെൻ്റ് കേന്ദ്ര സമിതി അംഗം അനീഷ് കുനിങ്ങാട് യൂത്ത് മൂവ്മെൻ്റ് പ്രസിഡണ്ട് ഷൈനിത്ത് അടുക്കത്ത്,സെക്രട്ടറി രജനീഷ് സിദ്ധാന്തപുരം എന്നിവർ പങ്കെടുത്തു.

ഡയരക്ടബോർഡ് മെമ്പർ റഷീദ് കക്കട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/214380/170th-sri-narayanaguru-jayanti-celebration-committee-formed-vadakara)