#Appointment | പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് കൗണ്‍സലര്‍ നിയമനം

#Appointment | പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് കൗണ്‍സലര്‍ നിയമനം
Jun 24, 2024 08:22 PM | By ADITHYA. NP

വടകര :(vatakara.truevisionnews.com) പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനമികവ് കൈവരിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുന്നതിനും, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും കരാര്‍ അടിസ്ഥാനത്തില്‍ ഒരു വനിതാ സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

അപേക്ഷകര്‍ എംഎ സൈക്കോളജി, എംഎസ്ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിംഗില്‍ പരിശീലനം നേടിയവരായിരിക്കണം) എംഎസ്‌സി സൈക്കോളജി യോഗ്യതയുള്ളവരായിരിക്കണം.

കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന.

പ്രായം 2024 ജനുവരി ഒന്നിന് 25 നും 45നും മധ്യേ ആയിരിക്കണം. കോഴിക്കോട് ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് മുന്‍ഗണനയുണ്ട്.

അവരുടെ അഭാവത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെപരിഗണിക്കും. 18,000 രൂപ പ്രതിമാസ ഓണറേറിയവും 2000 രൂപ വരെ യാത്രാപ്പടിയും ലഭിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ ഏഴിന് രാവിലെ 10.30ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ (സി ബ്ലോക്ക്, നാലാം നില) വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനായി ഹാജരാകണം.

നിയമനം ലഭിക്കുന്നവര്‍ കോഴിക്കോട് ഈസ്റ്റ്ഹില്‍ പ്രീമെട്രിക് ഹോസ്റ്റലിലും (ഗേള്‍സ്) പുതുപ്പാടി പ്രീമെട്രിക് ഹോസ്റ്റലിലും (ഗേള്‍സ്) താമസിച്ച് ജോലി ചെയ്യേണ്ടതും വടകര, കുന്ദമംഗലം പ്രീമെട്രിക് ഹോസ്റ്റലുകളില്‍ (ബോയ്‌സ്) ശനി, ഞായര്‍ ദിവസങ്ങളില്‍ എത്തി കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കേണ്ടതുമാണ്. ഫോൺ: 0495-2376364.

#Appointment #counselor #prematric #hostels

Next TV

Related Stories
#SDPI | ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും -എസ് ഡി പി ഐ

Sep 28, 2024 09:21 PM

#SDPI | ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും -എസ് ഡി പി ഐ

മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല അധ്യക്ഷത...

Read More >>
#Psychologyawarenessclass | മനം അറിയാൻ; കാർത്തികപ്പള്ളി നോർത്ത് എംഎൽപി യിൽ സൈക്കോളിസ്റ്റിനോട്  ചോദിക്കാം പരിപാടി

Sep 28, 2024 07:00 PM

#Psychologyawarenessclass | മനം അറിയാൻ; കാർത്തികപ്പള്ളി നോർത്ത് എംഎൽപി യിൽ സൈക്കോളിസ്റ്റിനോട് ചോദിക്കാം പരിപാടി

രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം വളർത്തിയെടുക്കേണ്ട ആവശ്യകതയിൽ ഊന്നി നിന്ന് കൊണ്ട് ആയിരുന്നു ക്ലാസ്സ്‌...

Read More >>
#straybuffalo | കൈയ്യടി നേടി; പാക്കനാർ പുരത്ത് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി യുവാക്കൾ

Sep 28, 2024 04:08 PM

#straybuffalo | കൈയ്യടി നേടി; പാക്കനാർ പുരത്ത് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി യുവാക്കൾ

ആളുകളെ കാണുമ്പോൾ പോത്ത് ഓടി കുത്താൻ വരുമായിരുന്നു....

Read More >>
 #KPMohanan  | എം കെ പ്രേംനാഥ് കാലം മായ്ക്കാൻ കഴിയാത്ത വ്യക്തിത്വത്തിനുടമ -കെ പി മോഹനൻ

Sep 28, 2024 03:31 PM

#KPMohanan | എം കെ പ്രേംനാഥ് കാലം മായ്ക്കാൻ കഴിയാത്ത വ്യക്തിത്വത്തിനുടമ -കെ പി മോഹനൻ

അനുസ്മരണസമ്മേളനവും ഫോട്ടോ അനാച്ഛദന കർമ്മവും ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു കെ പി മോഹനൻ എം എൽ...

Read More >>
#antidrugcampaign | ജീവിതമാണ് ലഹരി; ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ച് ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ

Sep 28, 2024 02:35 PM

#antidrugcampaign | ജീവിതമാണ് ലഹരി; ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ച് ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ

വിവിധ സംഘടനകൾ സംയുക്തമായി ആർ.എ.സി ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിൻ...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 28, 2024 01:33 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
Top Stories