---
title: "#library | വീട്ടിലൊരു കുഞ്ഞു ലൈബ്രറി പദ്ധതി ഉദ്ഘാടനം ചെയ്തു."
english_title: "#children's #library #project #was #inaugurated #at #home."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/214849/childrens-library-project-was-inaugurated-at-home"
published_at: "2024-06-25T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a91291191c_vims.jpg"
keywords: []
---

# #library | വീട്ടിലൊരു കുഞ്ഞു ലൈബ്രറി പദ്ധതി ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **വില്യാപ്പള്ളി:[**വള്ളിയാട് എം.എൽ.പി സ്കൂളിൽ വീട്ടിലൊരു കുഞ്ഞു ലൈബ്രറി പദ്ധതി ഉദ്ഘാടനം ചെയ്തു. രണ്ടാം ക്ലാസ്സിലെ ദിത കീർത്തിയുടെ വീട്ടിൽ ഒരുക്കിയ ലൈബ്രറി സാഹിത്യകാരൻ ഹരീഷ് പഞ്ചമി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**വില്യാപ്പള്ളി:[**വള്ളിയാട് എം.എൽ.പി സ്കൂളിൽ വീട്ടിലൊരു കുഞ്ഞു ലൈബ്രറി പദ്ധതി ഉദ്ഘാടനം ചെയ്തു. രണ്ടാം ക്ലാസ്സിലെ ദിത കീർത്തിയുടെ വീട്ടിൽ ഒരുക്കിയ ലൈബ്രറി സാഹിത്യകാരൻ ഹരീഷ് പഞ്ചമി ഉദ്ഘാടനം നിർവഹിച്ചു.

കൊറോണ കാലത്ത് നിർത്തി വയ്ക്കേണ്ടിവന്ന ഹോം ലൈബ്രറി പദ്ധതിയുടെ പുനരാരംഭമാണ് നടന്നത്. എല്ലാ വീടുകളിലും കുട്ടികളുടെ കയ്യെത്തും ദൂരത്ത് യഥേഷ്ടം വായിക്കാൻ പുസ്തകങ്ങൾ ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ആസ്വാദനക്കുറിപ്പ്, കവിതാരചന, കഥാരചന തുടങ്ങിയവ പദ്ധതി ലക്ഷ്യമിടുന്നു. സ്കൂളിലേ മുഴുവൻ സ്റ്റാഫ് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

സ്കൂൾ ലൈബ്രറി ക്ലബ് ൻ്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/214849/childrens-library-project-was-inaugurated-at-home)