ഔട്ട്ലറ്റ് ഉദ്ഘാടനം നാളെ; കേരോദയത്തിൻ്റെ നന്മയും രുചിയും ഇനി വടകരയിലും

ഔട്ട്ലറ്റ് ഉദ്ഘാടനം നാളെ; കേരോദയത്തിൻ്റെ നന്മയും രുചിയും ഇനി വടകരയിലും
Jan 18, 2022 06:28 PM | By Anjana Shaji

വടകര : പതിറ്റാണ്ടുകളുടെ വിശ്വസ്തയുടെ തെളിമയിൽ കേരോദയം വെളിച്ചണ്ണയുടെ നന്മയും രുചിയും ഇനി വടകര കാർക്കും സ്വന്തമാകുന്നു.

വടകര താലൂക്ക് പ്രൈമറി കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഉൽപ്പന്നമായ കേരോദയ വെളിച്ചെണ്ണയുടെ വിപണന കേന്ദ്രം വടകരയിൽ ആരംഭിക്കുന്നതായി സൊസൈറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വടകര മിനി സിവിൽ സ്റ്റേഷനിലെ വടകര താലൂക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊ സൈറ്റിയിലാണ് ഇനി മുതൽ കേരോദയ ഔട്ട്ലറ്റ്. ബുധനാഴ്ച വൈകിട്ട് മൂന്നിന് അസി .രജിസ്ട്രാൾ ജനറൽ ടി സുധീഷ് ഉദ്ഘാടനം ചെയ്യും.

സൊസൈറ്റി പ്രസിഡൻ്റ് ടി. സജിത്ത് കുമാർ അധ്യക്ഷനാകും. പൊതു മാർക്കറ്റിനേക്കാൾ ഉയർന്ന വിലയിൽ കർഷകരിൽ നിന്ന് നേരിട്ട് നാളീകേരം ശേഖരിച്ച് മുളളമ്പത്ത് പ്രവർത്തിക്കുന്ന ഡ്രയർ യൂനിറ്റിൽ സംസ്ക്കരിച്ച് കൊപ്രയാക്കി സൊസൈറ്റിയുടെ ഓയിൽ മില്ലിൽ നിന്നും ഡബിൾ ഫിൽട്ടർ ചെയ്താണ് ഗുണമേന്മ ഏറെയുള്ള വെളിച്ചെണ്ണ ഉല്പാദിപ്പിക്കുന്നത്.

25 വർഷം മുമ്പ് ഉല്പാദിപ്പിച്ച വെളിച്ചെണ്ണ ഇന്നും കേടുകൂടാതെ സൊസൈറ്റിയിൽ ഉണ്ടെന്ന് ഡയരക്ടർ വി.പി കുഞ്ഞികൃഷണൻ പറഞ്ഞു. കേരള സർക്കാറിൻ്റെ ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചതായി പ്രസിഡൻറ് എ.കെ നാരായണി പറഞ്ഞു.

1960 ൽ രൂപീകരിച്ച സൊസൈറ്റി വൈവിധ്യവൽക്കരണ പാതയിലാണെന്നും ജന വിശ്വാസം ആർജ്ജിച്ച ബ്രാൻറ് ആയി കേരോദയ ഇതിനകം മാറിയതായി വൈ .പ്രസിഡൻ്റ് എൻ.പി കണ്ണൻ മാസ്റ്റർ പറഞ്ഞു.

ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെ മറക്കാത്ത കേരോദയം വെളിച്ചണ്ണയെ വടകര താലൂക്കിൻ്റെ തലസ്ഥാന നഗരം ഹൃദയത്തിൽ ഏറ്റുവാങ്ങുവെന്ന വിശ്വാസമുണ്ടെന്ന് സെക്രട്ടറി കെ. ശ്രീജിത് പറഞ്ഞു.

Outlet inauguration tomorrow; The goodness and taste of Kerodayam is now in the North

Next TV

Related Stories
അട്ടിമറിയും അവഗണനയും; തിരുവള്ളൂർപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാർച്ച്

May 29, 2022 07:36 AM

അട്ടിമറിയും അവഗണനയും; തിരുവള്ളൂർപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാർച്ച്

തിരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ മെല്ലെപ്പോക്ക് നയത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് എൽ.ഡി.എഫ്. കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക്...

Read More >>
മടപ്പള്ളിക്ക് പുതിയ മുഖം; ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ്  സർക്കാർ ലക്ഷ്യമിടുന്നത്- മന്ത്രി ആർ. ബിന്ദു

May 28, 2022 08:55 PM

മടപ്പള്ളിക്ക് പുതിയ മുഖം; ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ്  സർക്കാർ ലക്ഷ്യമിടുന്നത്- മന്ത്രി ആർ. ബിന്ദു

നൈപുണ്യവികാസത്തിനും വ്യക്തിത്വ വികാസത്തിനും ഊന്നൽ നൽകി ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ്, ഉന്നത വിദ്യാഭ്യാസ വകുപ്പിലൂടെ സർക്കാർ...

Read More >>
ചോറോട് ഭിന്നശേഷി ഗ്രാമസഭ നടത്തി

May 28, 2022 07:42 PM

ചോറോട് ഭിന്നശേഷി ഗ്രാമസഭ നടത്തി

ചോറോട് ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി ഗ്രാമസഭ...

Read More >>
കെ പി എസ് ടി എ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

May 28, 2022 07:31 PM

കെ പി എസ് ടി എ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

തോടന്നൂർ സബ് ജില്ലയിൽ നിന്നും ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കെ പി എസ് ടി എ തോടന്നൂർ സബ്ജില്ലകമ്മിറ്റി യാത്രയയപ്പ്...

Read More >>
തിരുവള്ളൂരിൽ മഴക്കെടുതി നേരിടാൻ സംവിധാനമൊരുക്കും

May 28, 2022 05:33 PM

തിരുവള്ളൂരിൽ മഴക്കെടുതി നേരിടാൻ സംവിധാനമൊരുക്കും

തിരുവള്ളൂരിൽ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് യോഗം...

Read More >>
കുഞ്ഞുങ്ങൾക്ക് സ്നേഹ സാമീപ്യം; വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു

May 28, 2022 04:26 PM

കുഞ്ഞുങ്ങൾക്ക് സ്നേഹ സാമീപ്യം; വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു

കുഞ്ഞുങ്ങൾക്ക് സ്നേഹ സാമീപ്യം; വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു...

Read More >>
Top Stories