അതിദാരിദ്ര്യർ; ജില്ലയില്‍ 9,381 കുടുംബങ്ങള്‍ പ്രാഥമിക പട്ടികയില്‍

അതിദാരിദ്ര്യർ; ജില്ലയില്‍ 9,381 കുടുംബങ്ങള്‍ പ്രാഥമിക പട്ടികയില്‍
Jan 18, 2022 06:39 PM | By Anjana Shaji

വടകര : അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയയുടെ ഭാഗമായി ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലെ 1266 വാര്‍ഡുകളിലും കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റികളില്‍ 360 ഡിവിഷനുകളിലും എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ല. ജില്ലയില്‍ 9,381 കുടുംബങ്ങള്‍ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സന്നദ്ധ സംഘടന വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് എന്യുമെറേഷന്‍ നടത്തിയത്. ഓരോ വാര്‍ഡില്‍ നിന്നും ഒരു വനിതാ പ്രതിനിധിയും ഉണ്ടായിരിരുന്നു.

അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിദരിദ്രരെ കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എന്യുമെറേഷന്‍ സംഘടിപ്പിക്കുന്നത്.

ആശ്രയ പദ്ധതിയുടെ പരിധിയില്‍ വരേണ്ടതും എന്നാല്‍ വിട്ടു പോയതുമായ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് അതിദരിദ്രാവസ്ഥയില്‍ നിന്നും മോചനം നല്‍കാനുള്ള സഹായങ്ങളും പദ്ധതികളും മൈക്രോ പ്ലാനിലൂടെ നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സൂപ്പര്‍ ചെക്ക് കഴിഞ്ഞ് ലഭിക്കുന്ന കരട് ലിസ്റ്റ് ഗ്രാമസഭ അംഗീകാരത്തിന് ശേഷം അന്തിമ പട്ടികയാക്കുന്ന പ്രക്രിയ ജനുവരി 28 നകം പൂര്‍ത്തീകരിക്കും.

Extreme poverty; 9,381 families in the district are on the primary list

Next TV

Related Stories
മടപ്പള്ളിക്ക് പുതിയ മുഖം; ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ്  സർക്കാർ ലക്ഷ്യമിടുന്നത്- മന്ത്രി ആർ. ബിന്ദു

May 28, 2022 08:55 PM

മടപ്പള്ളിക്ക് പുതിയ മുഖം; ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ്  സർക്കാർ ലക്ഷ്യമിടുന്നത്- മന്ത്രി ആർ. ബിന്ദു

നൈപുണ്യവികാസത്തിനും വ്യക്തിത്വ വികാസത്തിനും ഊന്നൽ നൽകി ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ്, ഉന്നത വിദ്യാഭ്യാസ വകുപ്പിലൂടെ സർക്കാർ...

Read More >>
ചോറോട് ഭിന്നശേഷി ഗ്രാമസഭ നടത്തി

May 28, 2022 07:42 PM

ചോറോട് ഭിന്നശേഷി ഗ്രാമസഭ നടത്തി

ചോറോട് ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി ഗ്രാമസഭ...

Read More >>
കെ പി എസ് ടി എ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

May 28, 2022 07:31 PM

കെ പി എസ് ടി എ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

തോടന്നൂർ സബ് ജില്ലയിൽ നിന്നും ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കെ പി എസ് ടി എ തോടന്നൂർ സബ്ജില്ലകമ്മിറ്റി യാത്രയയപ്പ്...

Read More >>
തിരുവള്ളൂരിൽ മഴക്കെടുതി നേരിടാൻ സംവിധാനമൊരുക്കും

May 28, 2022 05:33 PM

തിരുവള്ളൂരിൽ മഴക്കെടുതി നേരിടാൻ സംവിധാനമൊരുക്കും

തിരുവള്ളൂരിൽ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് യോഗം...

Read More >>
കുഞ്ഞുങ്ങൾക്ക് സ്നേഹ സാമീപ്യം; വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു

May 28, 2022 04:26 PM

കുഞ്ഞുങ്ങൾക്ക് സ്നേഹ സാമീപ്യം; വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു

കുഞ്ഞുങ്ങൾക്ക് സ്നേഹ സാമീപ്യം; വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു...

Read More >>
അഴിത്തല അഴിമുഖത്ത് തോണി അപകടം; മൂന്ന് മത്സ്യതൊഴിലാളികൾക്ക് പരിക്ക്

May 28, 2022 04:07 PM

അഴിത്തല അഴിമുഖത്ത് തോണി അപകടം; മൂന്ന് മത്സ്യതൊഴിലാളികൾക്ക് പരിക്ക്

അഴിത്തല അഴിമുഖത്ത് തോണി അപകടത്തിൽ മൂന്ന് മത്സ്യതൊഴിലാളികൾക്ക്...

Read More >>
Top Stories