വടകര : 15 മുതല്‍ 17 വരെ പ്രായമുള്ളവരുടെ കോവിഡ് പ്രതിരോധ വാക്സിനേഷന് ഉടന്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ സ്കൂളുകളില്‍ ജനുവരി 20, 21, 22 തിയ്യതികളില്‍ 'എജ്യുഗാര്‍ഡ്' എന്ന പേരില്‍ പ്രത്യേക വാക്സിനേഷന് യജ്ഞം നടത്തും.
ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികളുള്ള സ്കൂളുകളില്‍ സ്പോട്ട് രജിസ്ട്രേഷന് നടത്തിയാണ് വാക്സിനേഷന് യജ്ഞം നടത്തുക.
കോവാക്സിന് ഉപയോഗിച്ചുള്ള കുത്തിവെപ്പാണ് നല്‍കുന്നത്. ജില്ലയില്‍ 15നും 17നുമിടയിലുള്ള 49,075 പേര് ഇതിനകം കോവിഡ് പ്രതിരോധ വാക്സിന് എടുത്തു കഴിഞ്ഞു.
വാക്സിനെടുക്കാന്‍ ശേഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ അവസരം പ്രയോജനപ്പെടുത്തി കോവിഡിനെതിരെ സുരക്ഷിതത്വം കൈവരിക്കണമെന്നും മക്കള്‍ വാക്സിനെടുത്തു എന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
'Ejugard 'complete vaccination campaign 20 to 22