#Vadakaramunicipality | ഓണത്തിന് പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി കൃഷിയുമായി വടകര നഗരസഭ

#Vadakaramunicipality | ഓണത്തിന്  പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി കൃഷിയുമായി വടകര നഗരസഭ
Jun 25, 2024 07:54 PM | By ADITHYA. NP

വടകര :(vatakara.truevisionnews.com)വടകര നഗരസഭയിൽ ഓണക്കാലത്തേക്ക് പൂക്കളം ഒരുക്കാനുള്ള പൂക്കൾ നഗരസഭയുടെ വിവിധ വാർഡുകളിലായി തയ്യാറാവുകയാണ്.

നഗരസഭ കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നപദ്ധതിയുടെ ഉദ്ഘാടനം വാർഡ് 20 പുതിയാപ്പിൽ ചെണ്ടുമല്ലി തൈ നട്ടു കൊണ്ട് നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ അധ്യക്ഷനായി.

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.സജീവ് കുമാർ, എ.പി.പ്രജിത, സിന്ധു പ്രേമൻ എ.ഫ്.ഒ.അബ്ദു റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

കൃഷി അസിസ്റ്റൻഡ് സജീഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. കൗൺസിലർമാർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

നെറ്റ് സീറോ കാർബൺ കേരളം ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏറ്റെടുത്ത നഗരസഭയിൽ പദ്ധതിയുടെ ഭാഗമായി ഈ വർഷം ആരംഭിക്കുന്ന കാർഷിക മേഖലയിലെ ക്യാമ്പയിനുകളുടെ തുടക്കമാണ് ചെണ്ടുമല്ലി കൃഷി വ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നത്.

കൃഷിഭവനാണ് ഇതിനുവേണ്ട പിന്തുണ സഹായം നൽകുന്നത്. പുതിയാപ്പിലെ 80 സെന്റോളം ഭൂമിയിലാണ് കൃഷി ആരംഭിക്കുന്നത്. നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും സാധ്യമായ സ്ഥലങ്ങളിൽ ചെണ്ടുമല്ലി കൃഷി വ്യാപകമാക്കാൻ ആണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു.

തരിശായി കിടക്കുന്ന എല്ലാ ഭൂമിയിലും കാർഷിക പ്രവർത്തനം നടത്തിക്കൊണ്ട് പ്രാദേശിക കാർഷിക മേഖലയെ ശക്തിപ്പെടുത്തുക, കാർഷിക രംഗത്തെ സ്വയം പര്യാപ്തത നിലനിർത്തുക,തരിശുഭൂമിയിലെ കാർബൺ ഉദയം ഉദ്വമനം കുറയ്ക്കുക ഇത്തരം പദ്ധതികൾ കൊണ്ട് ലക്ഷ്യമിടുന്നത്.

വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രാജി ത പതേരി സ്വാഗതവും കാർഷിക കർമ്മ സേന സെക്രട്ടറി ബാലകൃഷ്ണൻ .പി .പി നന്ദിയും പറഞ്ഞു.

#Vadakara #municipality #with #Chendumalli #cultivation #prepare #flowers #for #Onam

Next TV

Related Stories
#SDPI | ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും -എസ് ഡി പി ഐ

Sep 28, 2024 09:21 PM

#SDPI | ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും -എസ് ഡി പി ഐ

മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല അധ്യക്ഷത...

Read More >>
#Psychologyawarenessclass | മനം അറിയാൻ; കാർത്തികപ്പള്ളി നോർത്ത് എംഎൽപി യിൽ സൈക്കോളിസ്റ്റിനോട്  ചോദിക്കാം പരിപാടി

Sep 28, 2024 07:00 PM

#Psychologyawarenessclass | മനം അറിയാൻ; കാർത്തികപ്പള്ളി നോർത്ത് എംഎൽപി യിൽ സൈക്കോളിസ്റ്റിനോട് ചോദിക്കാം പരിപാടി

രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം വളർത്തിയെടുക്കേണ്ട ആവശ്യകതയിൽ ഊന്നി നിന്ന് കൊണ്ട് ആയിരുന്നു ക്ലാസ്സ്‌...

Read More >>
#straybuffalo | കൈയ്യടി നേടി; പാക്കനാർ പുരത്ത് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി യുവാക്കൾ

Sep 28, 2024 04:08 PM

#straybuffalo | കൈയ്യടി നേടി; പാക്കനാർ പുരത്ത് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി യുവാക്കൾ

ആളുകളെ കാണുമ്പോൾ പോത്ത് ഓടി കുത്താൻ വരുമായിരുന്നു....

Read More >>
 #KPMohanan  | എം കെ പ്രേംനാഥ് കാലം മായ്ക്കാൻ കഴിയാത്ത വ്യക്തിത്വത്തിനുടമ -കെ പി മോഹനൻ

Sep 28, 2024 03:31 PM

#KPMohanan | എം കെ പ്രേംനാഥ് കാലം മായ്ക്കാൻ കഴിയാത്ത വ്യക്തിത്വത്തിനുടമ -കെ പി മോഹനൻ

അനുസ്മരണസമ്മേളനവും ഫോട്ടോ അനാച്ഛദന കർമ്മവും ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു കെ പി മോഹനൻ എം എൽ...

Read More >>
#antidrugcampaign | ജീവിതമാണ് ലഹരി; ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ച് ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ

Sep 28, 2024 02:35 PM

#antidrugcampaign | ജീവിതമാണ് ലഹരി; ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ച് ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ

വിവിധ സംഘടനകൾ സംയുക്തമായി ആർ.എ.സി ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിൻ...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 28, 2024 01:33 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
Top Stories










News Roundup