---
title: "കടമേരി ആർ എ സി ഹയർസെക്കൻഡറിക്ക് പൂർവ്വ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ലൈബ്രറി "
english_title: "Digital Library of Alumni of Kadameri RAC Higher Secondary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21512/digital-library-of-alumni-of-kadameri-rac-higher-secondary"
published_at: "2022-01-18T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e6d293538db_kunjabdulla.jpg"
keywords: []
---

# കടമേരി ആർ എ സി ഹയർസെക്കൻഡറിക്ക് പൂർവ്വ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ലൈബ്രറി 

> **Lead Summary:** **വടകര:** കടമേരി ആർ എ സി ഹയർസെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ ഡിജിറ്റൽ ലൈബ്രറി കുറ്റ്യാടി എം എൽ എ കുഞ്ഞമ്മത്‌കുട്ടി മാസ്റ്റർ സ്കൂളിനായ്‌ സമർപ്പിച്ചു.

## Article Content

**വടകര:** കടമേരി ആർ എ സി ഹയർസെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ ഡിജിറ്റൽ ലൈബ്രറി കുറ്റ്യാടി എം എൽ എ കുഞ്ഞമ്മത്‌കുട്ടി മാസ്റ്റർ സ്കൂളിനായ്‌ സമർപ്പിച്ചു.

ലൈബ്രറികളുടെ ക്രിയാത്മകമായ ഉപയോഗം വിദ്യാർത്ഥികളെ ഉന്നത ലക്ഷ്യങ്ങളിൽ എത്താൻ സഹായിക്കുമെന്നും വായന വിജയികളുടെ ലക്ഷണമാണെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. പൂർവ്വവിദ്യാർത്ഥികളായ എൽസി, സാലി എന്നിവരുടെ സ്മരണാർത്ഥം സഹപാഠികൾ ഉൾപ്പെടെയുള്ള പൂർവ്വ വിദ്യാർത്ഥികൾ വിവിധ ഘട്ടങ്ങളിലായാണ് ലൈബ്രറി നവീകരിച്ചത്.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. റഹ്മാനിയ വർക്കിംഗ് പ്രസിഡണ്ട് എസ് പി എം തങ്ങൾ, പി ടി എ പ്രസിഡന്റ് മൊയ്തീൻ കുട്ടി ടി, പ്രിൻസിപ്പൽ അബ്ദുൽ ഖാദർ കെ, മുസ്തഫ കുറ്റിയിൽ, മുഹമ്മദ് സലീം കെ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21512/digital-library-of-alumni-of-kadameri-rac-higher-secondary)