---
title: "#JawaharNavodayaVidyalaya | നവോദയ വിദ്യാലയം; ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു "
english_title: "#NavodayaVidyalaya #World #AntiDrugDay #observed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/215169/navodayavidyalaya-world-antidrugday-observed"
published_at: "2024-06-26T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c0dbc2e5f4_gggg.jpg"
keywords: []
---

# #JawaharNavodayaVidyalaya | നവോദയ വിദ്യാലയം; ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു 

> **Lead Summary:** **വടകര: [** മണിയൂർ പിഎംശ്രീ സ്കൂൾ ജവഹർ നവോദയ വിദ്യാലയം സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.

## Article Content

**വടകര: [** മണിയൂർ പിഎംശ്രീ സ്കൂൾ ജവഹർ നവോദയ വിദ്യാലയം സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.

വാക്യ രചന മത്സരം, ലഹരി ബോധവൽക്കരണ ക്ലാസ്, റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി.

ആധുനിക സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന മയക്കു മരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുവാൻ വിദ്യാർത്ഥികൾ ഒന്നടക്കം ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/215169/navodayavidyalaya-world-antidrugday-observed)