---
title: "#StanthonysgirlsSchool  | മിടുക്കികളെ അനുമോദിച്ച്  സെൻ്റ് ആൻ്റണീസ് ഗേൾസ് സ്കൂൾ, വടകര"
english_title: "#StAnthony's #Girls #School #Vadakara #felicitating #the #brilliant"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/215477/stanthonys-girls-school-vadakara-felicitating-the-brilliant"
published_at: "2024-06-27T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d6c7fb1f52_jrc.jpg"
keywords: []
---

# #StanthonysgirlsSchool  | മിടുക്കികളെ അനുമോദിച്ച്  സെൻ്റ് ആൻ്റണീസ് ഗേൾസ് സ്കൂൾ, വടകര

> **Lead Summary:** **വടകര:[** എസ്.എസ്. എൽ.സി ക്ക് തുടർച്ചായി 100 ശതമാനം വിജയം നേടിയ സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂൾ ഫുൾ എപ്ലസ്നേടിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു.

## Article Content

**വടകര:[** എസ്.എസ്. എൽ.സി ക്ക് തുടർച്ചായി 100 ശതമാനം വിജയം നേടിയ സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂൾ ഫുൾ എപ്ലസ്നേടിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു.

എൻ. എം.എം.എസ്, യു.എസ് .എസ്., വൈ.ഐ.പി. പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും സ്പോർട്സിൽ നാഷണൽ ലവൽ ത്രോബോൾ മത്സരത്തിൽ മെഡൽ നേടിയവരേയും യോഗം അനുമോദിച്ചു.

വടകര മുനിസിപ്പാലിറ്റി സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡൻ്റ് ഷിബു.എം.എം അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ പ്രേമ കുമാരി വനമാലി,, മദർ സുപ്പീരിയർ സിസ്റ്റർ ജീവിത, ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ചൈതന്യ, അധ്യാപികമാരായ സിന്ധു ജോയ്, കൃപ ഹരീഷ്, കുമാരി തൈഫ നിസാർ എന്നിവർ പ്രസംഗിച്ചു.

മികച്ച വിജയം നേടിയ എല്ലാ വിദ്യാർത്ഥിനികൾക്കും സ്കൂൾ ഉപഹാരം നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/215477/stanthonys-girls-school-vadakara-felicitating-the-brilliant)