---
title: "#inaguration | ലാബ് കെട്ടിടവും ടോയ്ലറ്റ്കോംപ്ലക്സും ഉദ്ഘാടനം ചെയ്തു"
english_title: "#Lab #building #and #toilet #complex #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/215713/lab-building-and-toilet-complex-inaugurated"
published_at: "2024-06-28T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e85b91ebd6_inaguration.jpg"
keywords: []
---

# #inaguration | ലാബ് കെട്ടിടവും ടോയ്ലറ്റ്കോംപ്ലക്സും ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മണിയൂർ:[ **ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം മണിയൂർ ഗവർമെൻ്റ് ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ലാബ് കെട്ടിടവും ടോയ്ലറ്റ് കോപ്ലക്സും ഉദ്ഘാടനംചെയ്തു.

## Article Content

**മണിയൂർ:[ **ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം മണിയൂർ ഗവർമെൻ്റ് ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ലാബ് കെട്ടിടവും ടോയ്ലറ്റ് കോപ്ലക്സും ഉദ്ഘാടനംചെയ്തു.

ലാബ് കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയും ടോയ്ലറ്റ് സമുച്ചയം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പുത്തൽ പുരയിലും നിർവ്വഹിച്ചു.

ചടങ്ങിൽ പ്ലസ്ടു പരിക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു .

പൊതു മരാമത്ത് സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയർ പേയ്സൺ കെ.വി റീന അദ്ധ്യക്ഷയായി.

പി.ടി.എ പ്രസിഡന്റ് സുനിൽമുതുവന ,ഹെ ഡ്മാസ്റ്റർ രാജിവൻ വളപ്പിൽ കുനി, പ്രിൻസിപ്പാൾ അനിൽകുമാർ കെ.വി, കെബാബുമാസ്റ്റർ ,രജീഷ്സി.യം ,ഷിജിത്ത് എം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/215713/lab-building-and-toilet-complex-inaugurated)