---
title: "#RotaryClub  | പുതിയ സാരഥികൾ;  വടകര ടൗൺ റോട്ടറി ക്ലബ്ബ് ഭാരവാഹികൾ സ്ഥാനാരോഹണം"
english_title: "#New #Chariots;  #Inauguration #Vadakara #Town #Rotary #Club #office #bearers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/215828/new-chariots-inauguration-vadakara-town-rotary-club-office-bearers"
published_at: "2024-06-28T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ee9254fe52_maneger2.jpg"
keywords: []
---

# #RotaryClub  | പുതിയ സാരഥികൾ;  വടകര ടൗൺ റോട്ടറി ക്ലബ്ബ് ഭാരവാഹികൾ സ്ഥാനാരോഹണം

> **Lead Summary:** **വടകര:[ **ടൗൺ റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. 2024 -25 വർഷത്തെ പ്രസിഡൻ്റായി അശ്വിൻ പ്രകാശും സെക്രട്ടറിയായി എം കെ ബിജിത്തുമാണ് സ്ഥാനമേറ്റത്.

## Article Content

**വടകര:[ **ടൗൺ റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. 2024 -25 വർഷത്തെ പ്രസിഡൻ്റായി അശ്വിൻ പ്രകാശും സെക്രട്ടറിയായി എം കെ ബിജിത്തുമാണ് സ്ഥാനമേറ്റത്.

ഡിസ്ട്രിക്ട് ഗവർണർ ഹരികൃഷ്ണൻ നമ്പ്യാർ മുഖ്യാതിഥിയായി. മയക്കുമരുന്നിന് എതിരെ ശക്തമായ പ്രതിരോധം തീർക്കാൻ റോട്ടറി ഈ വർഷം പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റോട്ടറി പ്രസിഡണ്ട് സഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എ പ്രശാന്ത് റിപ്പോർട്ട് അവതരിപ്പിച്ചു. റോട്ടറി മുൻ ഡിസ്ട്രിക് ഗവർണർ എം പ്രകാശ് പ്ലസ്ടു ' എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളെആദരിച്ചു.

100 കുട്ടികൾക്കുള്ള സ്റ്റഡി മെറ്റീരിയൽസിൻ്റെ വിതരണം സോൺ കോർഡിനേറ്റർ രാജ്കുമാര്‍ നിർവഹിച്ചു. പി എം അതുൽ സ്വാഗതവും, സെക്രട്ടറി ബിജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/215828/new-chariots-inauguration-vadakara-town-rotary-club-office-bearers)