---
title: "സമത ഓര്‍ക്കാട്ടേരി  നാഷണല്‍ യൂത്ത് വീക്ക് സംഘടിപ്പിച്ചു "
english_title: " Samata Orkatteri organized the National Youth Week"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21595/samata-orkatteri-organized-the-national-youth-week"
published_at: "2022-01-19T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7a782e5822_samatha orkkatery .jpg"
keywords: []
---

# സമത ഓര്‍ക്കാട്ടേരി  നാഷണല്‍ യൂത്ത് വീക്ക് സംഘടിപ്പിച്ചു 

> **Lead Summary:** **ഓര്‍ക്കാട്ടേരി: ** നെഹ്‌റു യുവകേന്ദ്ര യുടെ സഹകരണത്തോടെ സമത കലാ കായിക സാംസ്‌കാരിക വേദി ഓര്‍ക്കാട്ടേരി നാഷണല്‍ യൂത്ത് വീക്ക് ആചരിച്ചു.

## Article Content

**ഓര്‍ക്കാട്ടേരി: ** നെഹ്‌റു യുവകേന്ദ്ര യുടെ സഹകരണത്തോടെ സമത കലാ കായിക സാംസ്‌കാരിക വേദി ഓര്‍ക്കാട്ടേരി നാഷണല്‍ യൂത്ത് വീക്ക് ആചരിച്ചു.

ജില്ലാ തല കേരളോത്സവത്തില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ക്ലബ് അംഗങ്ങള്‍ വിവിധ കലാ പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ട് നടത്തിയ ചടങ്ങില്‍ വടകര മുന്‍ എം എല്‍ എ അഡ്വക്കറ്റ് എം കെ പ്രേനാഥ് ഉദ്ഘാടനം ചെയ്തു.

ലിജിന്‍ രാജ് കെ പി യുടെ അധ്യക്ഷതയില്‍ ടി എന്‍ കെ ശശീന്ദ്രന്‍ മാസ്റ്റര്‍, എം ടി വിജയന്‍, വിജേഷ് കെ എന്‍,അഭിത്യ കെ,വിഷ്ണുദത്ത് ആര്‍ യൂ, ശ്രീരാഗ് വി, ആദര്‍ശ് വി ജെ, നെഹ്‌റു യുവകേന്ദ്ര യുടെ വടകര ബ്ലോക്ക് തല വളണ്ടിയര്‍മാരായ ശ്രീധരി വടകര , ശ്യാം മണിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21595/samata-orkatteri-organized-the-national-youth-week)