---
title: "മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ നേരത്തെ  നിര്‍ത്തികൊണ്ടിരിക്കുന്ന  ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണം"
english_title: "Trains stopping at Mukkali railway station need a stop"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21606/trains-stopping-at-mukkali-railway-station-need-a-stop"
published_at: "2022-01-19T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7b390a3c9a_k muraleedran mp .jpg"
keywords: []
---

# മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ നേരത്തെ  നിര്‍ത്തികൊണ്ടിരിക്കുന്ന  ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണം

> **Lead Summary:** വടകര : മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ നേരത്തെ നിര്‍ത്തികൊണ്ടിരിക്കുന്ന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു റെയില്‍വേ സ്റ്റേഷന് യൂസേഴ്‌സ് ഫോറം ഭാരവാഹിക്കള്‍ കെ മുരളീധരന്‍ എം.പിക്ക് നിവേദനം നല്‍കി.

## Article Content

വടകര : മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ നേരത്തെ നിര്‍ത്തികൊണ്ടിരിക്കുന്ന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു റെയില്‍വേ സ്റ്റേഷന് യൂസേഴ്‌സ് ഫോറം ഭാരവാഹിക്കള്‍ കെ മുരളീധരന്‍ എം.പിക്ക് നിവേദനം നല്‍കി.

അഴിയൂര്‍, ഒഞ്ചിയം, ഏറാമല ഗ്രാമ പഞ്ചായത്തിലെ ദിവസേന സഞ്ചരിക്കുന്ന നൂറുകണക്കിന് യാത്രക്കാരാരുടെ പ്രയാസം റെയില്‍വെ ഡിവിഷണല്‍ അധികൃതരെ അറിയിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.യൂസേഴ്‌സ് ഫോറം നേതാക്കളായ റീന രയരോത്ത്, പി ബാബുരാജ് , പ്രദീപ് ചോമ്പാല , എ .ടി. മഹേഷ് ,പി സാവിത്രിഎന്നിവര്‍ നിവേദകസംഘത്തിന് നേതൃതം നല്‍കി.

കോവിഡ് മഹാമാരിയുമായി ബന്ധപെട്ട് നിയന്ദ്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു .എന്നാല്‍ വ്യാപന ഘട്ടത്തില്‍ നിര്‍ത്തിയ ഭൂരിഭാഗം ട്രെയിനുകള്‍ ഓട്ടം തുടങ്ങിയെങ്കിലും മുക്കാളി സ്റ്റേഷനില്‍ ട്രെയിനുകള്‍ നിര്‍ത്താതത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. ട്രെയിനുകള്‍ക്ക് മുക്കാളിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കെ കെ രമ എം എല്‍ എ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നിവേദനം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21606/trains-stopping-at-mukkali-railway-station-need-a-stop)