---
title: "#renthike | വാടക വർദ്ധന പിൻവലിക്കണം"
english_title: "#The #rent #hike #should #be #withdrawn"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/216121/the-rent-hike-should-be-withdrawn"
published_at: "2024-06-29T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668047c745f39_vatakara.jpg"
keywords: []
---

# #renthike | വാടക വർദ്ധന പിൻവലിക്കണം

> **Lead Summary:** **അഴിയൂർ :[**[ ]മുക്കാളി ടൗണിൽ വ്യാപാരികളെ ദ്രോഹിക്കുന്ന വാടക വർദ്ധനവിനെ എതിർക്കാൻ വ്യാപാരി സംയുക്ത സമിതി യോഗം തിരുമാനിച്ചു.

## Article Content

**അഴിയൂർ :[**[ ]മുക്കാളി ടൗണിൽ വ്യാപാരികളെ ദ്രോഹിക്കുന്ന വാടക വർദ്ധനവിനെ എതിർക്കാൻ വ്യാപാരി സംയുക്ത സമിതി യോഗം തിരുമാനിച്ചു.

വ്യാപാരികളെ കുടി ഒഴിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയും വൻ രീതിയിൽ വാടക വർദ്ധിപ്പിക്കുകയും ചെയ്യുന്ന കെട്ടിട ഉടമകളുടെ നീക്കത്തിൽ പ്രതിഷേധിച്ചു.,ഇത് കാരണം മുക്കാളിയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടലിൻ്റെ വക്കിലാണ്.

യോഗത്തിൽ പങ്കെടുത്ത സർവ്വകക്ഷി പ്രതിനിധികൾ വ്യാപാരികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. സംയുക്ത സമിതി കൺവീനർ ജനീഷ് മുക്കാളിഅധ്യക്ഷത വഹിച്ചു.

സർവ്വകക്ഷി പ്രതിനിധിക്കളായ എം.പി ബാബു, പി ബാബുരാജ് , ശ്രീധരൻ കൈപ്പാട്ടിൽ, ഹാരിസ്സ് മുക്കാളി,പ്രദീപ് ചോമ്പാല, പി പ്രകാശൻ , പ്രമോദ് അഴിയൂർ, ,കെ എ സുരേന്ദ്രൻ സാലിം അഴിയൂർ, വ്യാപാരി സംഘടന പ്രതിനിധിക്കളായ കെ ടി ദാമോധരൻ, , എം എം ബാബു, സി ടി സി ബാബു, കെ കെ രാജൻ തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/216121/the-rent-hike-should-be-withdrawn)