---
title: "കോവിഡ് വ്യാപനം:  വടകര -ബംഗളൂരു സര്‍വ്വീസ്  വെട്ടി കുറച്ച് കെ എസ് ആര്‍ടിസി"
english_title: " Kovid expansion: KSRTC cuts Vadakara-Bangalore service"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21627/kovid-expansion-ksrtc-cuts-vadakara-bangalore-service"
published_at: "2022-01-19T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7c92f4def9_ksrtc photo.jpg"
keywords: []
---

# കോവിഡ് വ്യാപനം:  വടകര -ബംഗളൂരു സര്‍വ്വീസ്  വെട്ടി കുറച്ച് കെ എസ് ആര്‍ടിസി

> **Lead Summary:** **വടകര: ** കോവിഡ് വ്യാപനം ശക്തമായതോടെ കെഎസ്ആര്‍ടിസി വീണ്ടും കടുത്ത പ്രതിസന്ധി. ബസ്സുകളില്‍നിന്നുള്ള യാത്രവേണ്ടെന്ന് ഉത്തരവിട്ടതോടെ വരുമാനക്കുറവുണ്ടാകുമെന്നാണ് ആശങ്ക. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നശേഷം വരുമാനം മെച്ചപ്പെട്ട് വരുന്നതിനിടെയാണ് വീണ്ടും വ്യാപനം.

## Article Content

**വടകര: ** കോവിഡ് വ്യാപനം ശക്തമായതോടെ കെഎസ്ആര്‍ടിസി വീണ്ടും കടുത്ത പ്രതിസന്ധി. ബസ്സുകളില്‍നിന്നുള്ള യാത്രവേണ്ടെന്ന് ഉത്തരവിട്ടതോടെ വരുമാനക്കുറവുണ്ടാകുമെന്നാണ് ആശങ്ക. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നശേഷം വരുമാനം മെച്ചപ്പെട്ട് വരുന്നതിനിടെയാണ് വീണ്ടും വ്യാപനം.

ശബരിമല, ബംഗളൂരു സര്‍വീസ് കഴിഞ്ഞെത്തിയ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇവരുമായി സമ്പര്‍ക്കമുള്ള ഓഫീസ് സ്റ്റാഫുമടക്കം 20 പേര്‍ക്ക് കോഴിക്കോട് ഡിപ്പോയില്‍ കോവിഡ് ബാധിച്ചിട്ടുണ്ട്. കോവിഡ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ബസ്സുകളില്‍ ആളുകള്‍ പൊതുവെ കുറഞ്ഞിട്ടുണ്ട്. 12 മുതല്‍ 15 ലക്ഷം വരെയായിരുന്നു കോഴിക്കോട് ഡിപ്പോയിലെ ദിവസ വരുമാനം. തിങ്കള്‍ ഇത് 11.38 ലക്ഷമായി കുറഞ്ഞു. സീറ്റിലിരുത്തി മാത്രമുള്ള യാത്രയിലേക്ക് മാറുന്നതോടെ വരുമാനം ഏഴ്എട്ട് ലക്ഷം വരെ താഴ്‌ന്നേക്കാം.

കോവിഡ് വ്യാപനം കാര്യമായി ബാധിച്ചത് അന്തര്‍സംസ്ഥാന സര്‍വീസുകളെയാണ്. മറ്റ് സംസ്ഥാനങ്ങളിലെ നിയന്ത്രണവും കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയതുമെല്ലാം യാത്രക്കാരുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്. നേരത്തെ 22 സര്‍വീസുകളാണ് കോഴിക്കോട്ടുനിന്ന് മൈസൂരുവിലേക്കും ബംഗളൂരുവിലേക്കുമുണ്ടായിരുന്നത്. ഇപ്പോഴിത് ശരാശരി പത്തായി ചുരുങ്ങി. വടകരയില്‍ നിന്നും തൊട്ടില്‍പ്പാലം വഴി സര്‍വ്വീസ് നടത്തുന്ന കെ എസ് ആര്‍ടി ബസ്സിന്റെ സേവനം ആഴ്ചയില്‍ രണ്ടായി കുറച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21627/kovid-expansion-ksrtc-cuts-vadakara-bangalore-service)