---
title: "#parco | വടകര പാർകോ ഹോസ്പിറ്റലും കോസ്റ്റൽ പോലീസ് സ്റ്റേഷനും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു"
english_title: "#Vadakara #Parco #Hospital #Coastal #Police #Station# jointly #organized #free #medical #camp #health #awareness #class"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/216285/vadakara-parco-hospital-coastal-police-station-jointly-organized-free-medical-camp-health-awareness-class"
published_at: "2024-06-30T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668164760c0fc_parcoo.jpg"
keywords: []
---

# #parco | വടകര പാർകോ ഹോസ്പിറ്റലും കോസ്റ്റൽ പോലീസ് സ്റ്റേഷനും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** **വടകര :[ **വടകര പാർകോ ഹോസ്പിറ്റലും കോസ്റ്റൽ പോലീസ് സ്റ്റേഷനും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

## Article Content

**വടകര :[ **വടകര പാർകോ ഹോസ്പിറ്റലും കോസ്റ്റൽ പോലീസ് സ്റ്റേഷനും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

ജൂൺ 30 ഞായറാഴ്ച്ച അഴിത്തല, ഉമ്മുറൂൽ ഉലൂം മദ്രസയിൽ വെച്ച് നടന്ന ക്യാമ്പ് ദീപു സി എസ് (ഇൻസ്‌പെക്ടർ ഓഫ് കോസ്റ്റൽ പോലീസ്, വടകര) ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പി പി അബൂബക്കർ (പാർകോ ഗ്രൂപ്പ്‌ ചെയർമാൻ), നവനീത് (സിപിഒ വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ), ഹാഷിം (വാർഡ് കൗൺസിലർ), അബ്ദുൽ സലാം (സബ് ഇൻസ്‌പെക്ടർ ഓഫ് കോസ്റ്റൽ പോലീസ്), പ്രശാന്ത് പിവി (സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് വടകര), പീതാംബരൻ കളത്തിൽ, ടി കെ കരീം, ശരത്ത് (സിപിഒ വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ) പങ്കെടുത്തു.

പാർകോ ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കല്പ്പന ആരോഗ്യബോധവൽക്കരണ ക്ലാസ്സെടുത്തു. സ്ഥലത്തെ നിർധരരായ കുട്ടികൾക്ക് വേണ്ടിയുള്ള ഉപഹാരം പാർകോ ചെയർമാൻ പി പി അബൂബക്കറിൽ നിന്ന് ശരത്, ബിനീഷ് എന്നിവർ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/216285/vadakara-parco-hospital-coastal-police-station-jointly-organized-free-medical-camp-health-awareness-class)