---
title: "#Vilyapallytown | ദുരിതം പേറി യാത്രക്കാർ : വില്യാപ്പള്ളി ടൗണിലെ റോഡ് തകർന്നു"
english_title: "#Passengers #suffer #The #road  #Vilyapally #town #has #collapsed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/216331/passengers-suffer-the-road-vilyapally-town-has-collapsed"
published_at: "2024-06-30T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66819ae2ec604_police_vata.jpeg"
keywords: []
---

# #Vilyapallytown | ദുരിതം പേറി യാത്രക്കാർ : വില്യാപ്പള്ളി ടൗണിലെ റോഡ് തകർന്നു

> **Lead Summary:** **വടകര : [**വില്യാപ്പള്ളി ടൗണിലെ ഹൃദയഭാഗത്ത് മെയിൻ റോഡിൻറെ മധ്യേ കലുങ്ക് നിൽക്കുന്ന ഭാഗം താഴ്ന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അപകടകാരമായ സാഹചര്യമാണ് .

## Article Content

**വടകര : [**വില്യാപ്പള്ളി ടൗണിലെ ഹൃദയഭാഗത്ത് മെയിൻ റോഡിൻറെ മധ്യേ കലുങ്ക് നിൽക്കുന്ന ഭാഗം താഴ്ന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അപകടകാരമായ സാഹചര്യമാണ് .

കാൽനട യാത്രക്കാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും ഒരു വശത്തുകൂടി നടന്നു പോകാൻ പോലും പറ്റാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത് .

മഴക്കാലം കൂടി ആയതിനാൽ വളരെ വലിയ ഒരു അപകടം ഇവിടെ പതിയിരിക്കുകയാണ് അതുകൊണ്ട് അധികൃതർ അടിയന്തരമായി ഇടപെട്ടുകൊണ്ട് പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് രാഷ്ട്രീയ യുവജനതാദൾ വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

അർവൈജെഡി ജില്ലാ വൈസ് പ്രസിഡൻറ് സച്ചിൻ വില്യാപ്പള്ളി, മണ്ഡലം പ്രസിഡണ്ട് എം ടി കെ സുധീഷ്, പഞ്ചായത്ത് പ്രസിഡണ്ട് മലയിൽ രാജേഷ്, ഷിജിൻ കൊടക്കനാങ്കണ്ടി, അജിത്ത് പി എം, ജെസ്സിൻ രാജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/216331/passengers-suffer-the-road-vilyapally-town-has-collapsed)