---
title: "അഴിത്തല വാര്‍ഡില്‍  കാര്‍ഷിക കര്‍മ്മസേന രൂപീകരിച്ചു"
english_title: " An agricultural task force was formed in Azhithala ward"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21636/an-agricultural-task-force-was-formed-in-azhithala-ward"
published_at: "2022-01-19T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7d31aaa30f_karshika karma sena photo.jpg"
keywords: []
---

# അഴിത്തല വാര്‍ഡില്‍  കാര്‍ഷിക കര്‍മ്മസേന രൂപീകരിച്ചു

> **Lead Summary:** വടകര: ആരോഗ്യ സുരക്ഷ വിഷ രഹിത പച്ചക്കറിയിലൂടെ എന്ന ലക്ഷ്യവുമായി നഗരസഭയുടെ കാര്‍ഷിക സ്വയം പര്യാപ്തതയ്ക്കായുള്ള കാര്‍ഷിക കര്‍മ്മ സേന അഴിത്തല വാര്‍ഡില്‍ രൂപീകരിച്ചു.

## Article Content

വടകര: ആരോഗ്യ സുരക്ഷ വിഷ രഹിത പച്ചക്കറിയിലൂടെ എന്ന ലക്ഷ്യവുമായി നഗരസഭയുടെ കാര്‍ഷിക സ്വയം പര്യാപ്തതയ്ക്കായുള്ള കാര്‍ഷിക കര്‍മ്മ സേന അഴിത്തല വാര്‍ഡില്‍ രൂപീകരിച്ചു.

കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളി ക്ഷാമം പരിഹരിക്കുക. എല്ലാത്തരം കൃഷിപ്പണികളും ചെയ്യുന്നതിനായി കാര്‍ഷിക കര്‍മ്മ സേനയെ ഉപയോഗപ്പെടുത്തുക. തീരദേശ മേഖലയില്‍ കൃഷിയുമായി ബന്ധപ്പെട്ട് പദ്ധതികള്‍ നടപ്പിലാക്കാനും കൃഷി വ്യാപകമാക്കാനും കര്‍മ്മ സേന പ്രവര്‍ത്തനം വാര്‍ഡില്‍ പുത്തനണര്‍വ്വ് നല്‍കാനും സാധ്യമായ ഇടങ്ങളിലെല്ലാം കൃഷി വ്യാപിപ്പിക്കാനും കാര്‍ഷിക കര്‍മ്മസേന തീരുമാനിച്ചു.

യോഗത്തില്‍ വാര്‍ഡ് കൌണ്‍സിലര്‍ പി വി ഹാഷിം അദ്ധ്യക്ഷനായി. എ അന്‍സാര്‍, ഒ പി എം നിഷ, പി ഹസീന എന്നിവര്‍ സംസാരിച്ചു. അഴിത്തല വാര്‍ഡില്‍ 25 അംഗ കാര്‍ഷിക കര്‍മ്മസേന രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21636/an-agricultural-task-force-was-formed-in-azhithala-ward)