---
title: " കേരോദയത്തിന്റെ നന്മ ഇനി വടകരയിലും; സിവില്‍ സ്റ്റേഷനില്‍  ഔട്ട്‌ലറ്റ് പ്രവര്‍ത്തനം  ആരംഭിച്ചു"
english_title: " The good of Kerodayam is now in vatakara; Outlet operation started at Civil Station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21661/the-good-of-kerodayam-is-now-in-vatakara-outlet-operation-started-at-civil-station"
published_at: "2022-01-19T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7f787d4311_kerodhyam photo 2.jpg"
keywords: []
---

#  കേരോദയത്തിന്റെ നന്മ ഇനി വടകരയിലും; സിവില്‍ സ്റ്റേഷനില്‍  ഔട്ട്‌ലറ്റ് പ്രവര്‍ത്തനം  ആരംഭിച്ചു

> **Lead Summary:** വടകര: പതിറ്റാണ്ടുകളുടെ വിശ്വസ്തയുടെ തെളിമയില്‍ കേരോദയം വെളിച്ചണ്ണയുടെ നന്മയും രുചിയും ഇനി വടകര കാര്‍ക്കും സ്വന്തം. വടകര താലൂക്ക് പ്രൈമറി കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ഉല്‍പ്പന്നമായ കേരോദയ വെളിച്ചെണ്ണയുടെ വിപണന കേന്ദ്രം

## Article Content

വടകര: പതിറ്റാണ്ടുകളുടെ വിശ്വസ്തയുടെ തെളിമയില്‍ കേരോദയം വെളിച്ചണ്ണയുടെ നന്മയും രുചിയും ഇനി വടകര കാര്‍ക്കും സ്വന്തം. വടകര താലൂക്ക് പ്രൈമറി കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ഉല്‍പ്പന്നമായ കേരോദയ വെളിച്ചെണ്ണയുടെ വിപണന കേന്ദ്രം

വടകര മിനി സിവില്‍ സ്റ്റേഷനിലെ വടകര താലൂക്ക് എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊ സൈറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അസി .രജിസ്ട്രാള്‍ ജനറല്‍ ടി സുധീഷ് ഔട്ട്‌ലറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡയരക്ടര്‍ ടി വി അനീഷ് അധ്യക്ഷനായി .

സൊസൈറ്റി പ്രസിഡന്റ് എ കെ നാരായണി , ഒ എം ബിന്ദു , യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ (അസി രജിസ്ട്രാര്‍ ഓഫീസ് വടകര) സെക്രട്ടറി കെ ശ്രീജിത്ത് , എന്നിവര്‍ സംസാരിച്ചു.

എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊ സൈറ്റി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. പൊതു മാര്‍ക്കറ്റിനേക്കാള്‍ ഉയര്‍ന്ന വിലയില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് നാളീകേരം ശേഖരിച്ച് മുളളമ്പത്ത് പ്രവര്‍ത്തിക്കുന്ന ഡ്രയര്‍ യൂനിറ്റില്‍ സംസ്‌ക്കരിച്ച് കൊപ്രയാക്കി സൊസൈറ്റിയുടെ ഓയില്‍ മില്ലില്‍ നിന്നും ഡബിള്‍ ഫില്‍ട്ടര്‍ ചെയ്താണ് ഗുണമേന്മ ഏറെയുള്ള വെളിച്ചെണ്ണ ഉല്പാദിപ്പിക്കുന്നത്.

25 വര്‍ഷം മുമ്പ് ഉല്പാദിപ്പിച്ച വെളിച്ചെണ്ണ ഇന്നും കേടുകൂടാതെ സൊസൈറ്റിയില്‍ ഉണ്ട്. കേരള സര്‍ക്കാറിന്റെ ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21661/the-good-of-kerodayam-is-now-in-vatakara-outlet-operation-started-at-civil-station)