---
title: " #KSU | ക്യാമ്പസുകൾ ഏകാധിപത്യ കോട്ടകളായി വിട്ടുകൊടുക്കാൻ തയ്യാറല്ല- കെ.എസ്.യു"
english_title: "#Not #ready #give #up #campuses #totalitarian #strongholds #KSU"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/216758/not-ready-give-up-campuses-totalitarian-strongholds-ksu-new"
published_at: "2024-07-02T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683c002e314e_ksu.jpg"
keywords: []
---

#  #KSU | ക്യാമ്പസുകൾ ഏകാധിപത്യ കോട്ടകളായി വിട്ടുകൊടുക്കാൻ തയ്യാറല്ല- കെ.എസ്.യു

> **Lead Summary:** **വടകര : **കടത്തനാട് ആർട്‌സ് കോളേജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലേക്ക് എസ്. എഫ്. ഐ പ്രവർത്തകർ അക്രമണം നടത്തിയതായി പരാതി.

## Article Content

**വടകര : **കടത്തനാട് ആർട്‌സ് കോളേജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലേക്ക് എസ്. എഫ്. ഐ പ്രവർത്തകർ അക്രമണം നടത്തിയതായി പരാതി.

കെ. എസ്. യു സംസ്ഥാന സമിതി അംഗം അർജുൻ പൂനത്ത് ചടങ്ങ് ഉദ്ഘടനം ചെയ്തതിന് ശേഷം മറ്റ് നേതാക്കന്മാർ സംസാരിക്കുന്നതിനിടെ ആയിരുന്നു യോഗത്തിന് നേരെ എസ്. എഫ്. ഐ ആക്രമണം നടന്നത് .

കോളേജിലെ എസ്. എഫ്. ഐ ഭാരവാഹികൾ പ്രവർത്തകരുമായി ചേർന്ന് കൂട്ടമായി വന്ന് ആക്രമിക്കുകയായിരുന്നു എന്ന് കെ. എസ്. യു ഭാരവാഹികൾ ആരോപിച്ചു.സംഭവത്തിൽ കെ. സ്. യു ശക്തമായി പ്രതിഷേധം അറിയിച്ചു.

ക്യാമ്പസുകൾ ഏകാധിപത്യ കോട്ടകളായി വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും കെ. എസ്. യു ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/216758/not-ready-give-up-campuses-totalitarian-strongholds-ksu-new)