---
title: "#abhinavdeath | ഞെട്ടൽമാറാതെ മേമുണ്ട ഗ്രാമം; അഭിനവിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും"
english_title: "#Memunda #village #without #shock; #Abhinav #body #cremated #this #evening"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/216781/memunda-village-without-shock-abhinav-body-cremated-this-evening"
published_at: "2024-07-02T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683cc9386241_abhinav.jpg"
keywords: []
---

# #abhinavdeath | ഞെട്ടൽമാറാതെ മേമുണ്ട ഗ്രാമം; അഭിനവിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും

> **Lead Summary:** **വടകര :[** നാട്ടിൻ്റെ പ്രിയപ്പെട്ടവൻ്റെ വേർപാടിൽ ഞെട്ടൽമാറാതെ മേമുണ്ട ചല്ലിവയൽ ഗ്രാമം. അഭിനവിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.

## Article Content

**വടകര :[** നാട്ടിൻ്റെ പ്രിയപ്പെട്ടവൻ്റെ വേർപാടിൽ ഞെട്ടൽമാറാതെ മേമുണ്ട ചല്ലിവയൽ ഗ്രാമം. അഭിനവിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.

ലോകനാർകാവ് വലിയ ചിറയിൽ മുങ്ങി മരിച്ച അഭിനവിന്റെ സംസ്കാരം ഇന്ന് വൈകീട്ട് നടക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

ഇന്നലെ വൈകീട്ട് അഞ്ചരയോടെ കൂട്ടുകാരോടൊത്ത് വലിയ ചിറയിൽ നീന്താനെത്തിയതായിരുന്നു അഭിനവ്. ചിറയുടെ ഒരു ഭാഗത്തേക്ക് നീന്തി തിരികെ നീന്തുന്നതിനിടയിൽ മുങ്ങിപ്പോവുകയായിരുന്നു.

വെള്ളത്തിൽ മുങ്ങിപ്പോയ അഭിനവിനെ കാണാതായതോടെ ഒപ്പമുള്ളവർ മുങ്ങി എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

അല്പസമയത്തിനു ശേഷം പോസ്റ്റ് മോർട്ടം പൂർത്തിയാക്കി മൃതുദേഹം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകും. മേമുണ്ട ചല്ലിവയൽ മമ്മള്ളി സ്വദേശി ബിനീഷിന്റെയും പ്രതിഭയുടെയും മകനാണ് അഭിനവ് കൃഷ്ണ ( 17).

വിദ്യാർത്ഥിയായ അലോന ഏക സഹോദരിയണ്. മേപ്പയിൽ മിഡറ്റ് കോളേജിൽ നിന്നും പ്ലസ് ടു കഴിഞ്ഞ് തുടർ പഠനത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു അഭിനവ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/216781/memunda-village-without-shock-abhinav-body-cremated-this-evening)