---
title: "ടി.പി വെട്ടേറ്റു വീണ മണ്ണില്‍  രക്തസാക്ഷി ചത്വരം ; ശിലാസ്ഥാപനം  നടത്തി"
english_title: "TP was cut Martyrs' Square; Stone foundation Conducted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21679/tp-was-cut-martyrs-square-stone-foundation-conducted"
published_at: "2022-01-19T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e80a5556046_tp squr .jpg"
keywords: []
---

# ടി.പി വെട്ടേറ്റു വീണ മണ്ണില്‍  രക്തസാക്ഷി ചത്വരം ; ശിലാസ്ഥാപനം  നടത്തി

> **Lead Summary:** വടകര: ആര്‍.എം.പി.ഐ സ്ഥാപക നേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന ടി.പി ചന്ദ്രശേഖരന്‍ വെട്ടേറ്റു വീണ വള്ളിക്കാട് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സ്മൃതി ചത്വരം ഒരുങ്ങുന്നു. ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു ശിലാസ്ഥാപനം നിര്‍വഹിച്ചു. മയക്കുമരുന്നു കേസില്‍ ഒരു വര്‍ഷം ജയിലില്‍ കിടന്ന മകന്റെ അച്ഛന്‍ ഭരിക്കുന്നതും, ക്രിമിനലുകള്‍ക്ക് പരോളിലിറങ്ങി വിവാഹം ചെയ്യാന്‍ ഒത്താശ ചെയ്യുന്ന പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്.

## Article Content

വടകര: ആര്‍.എം.പി.ഐ സ്ഥാപക നേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന ടി.പി ചന്ദ്രശേഖരന്‍ വെട്ടേറ്റു വീണ വള്ളിക്കാട് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സ്മൃതി ചത്വരം ഒരുങ്ങുന്നു. ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു ശിലാസ്ഥാപനം നിര്‍വഹിച്ചു. മയക്കുമരുന്നു കേസില്‍ ഒരു വര്‍ഷം ജയിലില്‍ കിടന്ന മകന്റെ അച്ഛന്‍ ഭരിക്കുന്നതും, ക്രിമിനലുകള്‍ക്ക് പരോളിലിറങ്ങി വിവാഹം ചെയ്യാന്‍ ഒത്താശ ചെയ്യുന്ന പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്.

ഇവിടെ ക്രിമിനല്‍ ഗുണ്ടാസംഘങ്ങളുടെ വിളനിലമാകുന്നതില്‍ അത്ഭുതമില്ലെന്ന് എന്‍.വേണു പറഞ്ഞു. ആര്‍.എം.പി.ഐ ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.കെ സിബി അധ്യക്ഷനായി.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എസ് ഹരിഹരന്‍, അഡ്വ.പി.കുമാരന്‍കുട്ടി, കെ.കെ രമ എം.എല്‍.എ, ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രന്‍, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ കെ.കെ സദാശിവന്‍ സംസാരിച്ചു. ടി.പി ചന്ദ്രശേഖരന്റെ പത്താം രക്തസാക്ഷി വാര്‍ഷിക ദിനമായ മെയ് നാലിന് ഉദ്ഘാടനം ചെയ്യുംവിധമാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21679/tp-was-cut-martyrs-square-stone-foundation-conducted)