---
title: "#abhinavdeath | സ്വപ്നങ്ങൾ ബാക്കിയാക്കി അഭിനവ് കൃഷ്ണ മടങ്ങി; ലോകനാര്‍കാവ് ചിറയില്‍ മുങ്ങിമരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം സംസ്കരിച്ചു "
english_title: "#Abhinav #Krishna #returned #leaving #dreams #behind; #Body #student #drowned #Loknarkav #Chira #cremated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/216847/abhinav-krishna-returned-leaving-dreams-behind-body-student-drowned-loknarkav-chira-cremated"
published_at: "2024-07-02T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668419c7ac244_abhinavkrishna.jpg"
keywords: []
---

# #abhinavdeath | സ്വപ്നങ്ങൾ ബാക്കിയാക്കി അഭിനവ് കൃഷ്ണ മടങ്ങി; ലോകനാര്‍കാവ് ചിറയില്‍ മുങ്ങിമരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം സംസ്കരിച്ചു 

> **Lead Summary:** **വടകര :[ **സ്വപ്നങ്ങൾ ബാക്കിയാക്കി അഭിനവ്‌ മടങ്ങി. ലോകനാർകാവ് ചിറയിൽ മുങ്ങിമരിച്ച വിദ്യാർത്ഥി അഭിനവ് കൃഷ്‌ണയുടെ മൃതദേഹം സംസ്കരിച്ചു.

## Article Content

**വടകര :[ **സ്വപ്നങ്ങൾ ബാക്കിയാക്കി അഭിനവ്‌ മടങ്ങി. ലോകനാർകാവ് ചിറയിൽ മുങ്ങിമരിച്ച വിദ്യാർത്ഥി അഭിനവ് കൃഷ്‌ണയുടെ മൃതദേഹം സംസ്കരിച്ചു.

പ്രിയപ്പെട്ടവൻ്റെ വേർപാടിൽ കണ്ണീരിലാഴ്ന്ന് മേമുണ്ട ചല്ലിവയൽ ഗ്രാമം. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം വൈകിട്ട് ആറ് മണിയോടെ വീട്ട് വളപ്പിൽ സംസ്കരിച്ചു.

അവധി ആയതിനാൽ കൂട്ടുകാർക്കൊപ്പം നീന്തിക്കുളിക്കാനാണ് അഭിനവ്‌ ഇന്നലെ വൈകുന്നേരം ലോകനാർകാവ് ചിറയിലെത്തുന്നത്. ചിറയുടെ ഒരു ഭാഗത്തേക്ക് നീന്തി തിരികെ നീന്തുന്നതിനിടയിൽ മുങ്ങിപ്പോവുകയായിരുന്നു.

വെള്ളത്തിൽ മുങ്ങിപ്പോയ അഭിനവിനെ കാണാതായതോടെ ഒപ്പമുള്ളവർ മുങ്ങി എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേമുണ്ട ചല്ലിവയൽ മമ്മള്ളി സ്വദേശി ബിനീഷിന്റെയും പ്രതിഭയുടെയും മകനാണ് അഭിനവ് കൃഷ്ണ ( 17).

വിദ്യാർത്ഥിയായ അലോന ഏക സഹോദരിയണ്.

മേപ്പയിൽ മിഡറ്റ് കോളേജിൽ നിന്നും പ്ലസ് ടു കഴിഞ്ഞ് തുടർ പഠനത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു അഭിനവ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/216847/abhinav-krishna-returned-leaving-dreams-behind-body-student-drowned-loknarkav-chira-cremated)