---
title: "#ElectricityConnection | വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിട്ട് രണ്ടാഴ്ച; ശ്രദ്ധിക്കാനാരുമില്ലാതെ വടകര ബി.എഡ് സെൻ്ററിലെ വിദ്യാർത്ഥികൾ "
english_title: "#Two #weeks #disconnection #electricity #connection #Students #Vadakara #BedCenter #unattended"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/216905/two-weeks-disconnection-electricity-connection-students-vadakara-bedcenter-unattended"
published_at: "2024-07-03T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684bb54946ef_HHH.jpg"
keywords: []
---

# #ElectricityConnection | വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിട്ട് രണ്ടാഴ്ച; ശ്രദ്ധിക്കാനാരുമില്ലാതെ വടകര ബി.എഡ് സെൻ്ററിലെ വിദ്യാർത്ഥികൾ 

> **Lead Summary:** **വടകര: [**[)]( കെഎസ്ഇബിയും യൂണിവേഴ്സിറ്റിയും തമ്മിലുള്ള പിടിവാശിയിൽ ദുരിതക്കടലിലായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എഡുക്കേഷൻ സെൻ്റർ വടകരയിലെ മുന്നോറോളംവിദ്യാർത്ഥികൾ.

## Article Content

**വടകര: [**[)]( കെഎസ്ഇബിയും യൂണിവേഴ്സിറ്റിയും തമ്മിലുള്ള പിടിവാശിയിൽ ദുരിതക്കടലിലായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എഡുക്കേഷൻ സെൻ്റർ വടകരയിലെ മുന്നോറോളംവിദ്യാർത്ഥികൾ.

വെള്ളവും വെളിച്ചവുമില്ലാതെ പഠനം നടത്തൻ ബുദ്ധിമുട്ടുകയാണ്.

അൺ എയ്ഡഡ് സ്ഥാപനങ്ങൾക്കുള്ള താരീഫിലേക്ക് 2023 സപ്തംബറിൽ ബി.എഡ് സെൻ്ററിൻ്റെ താരീഫ് മാറ്റുകയും 2015 മുതൽ ആ താരീഫ് പ്രകാരം പണമടയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെടുകയും കുടിശ്ശികയായ അഞ്ച് ലക്ഷത്തിലധികം വരുന്ന ബിൽ യൂണിവേഴ്സിറ്റി അടയ്ക്കാതിരിക്കുകയും ചെയ്തു.

ഈപ്രശ്നം മന്ത്രിതലത്തിൽ നടന്ന ഇടപെടലിൻ്റെ ഭാഗമായി താരീഫ് വീണ്ടും പഴയ നിരക്കിലേക്ക് പുനസ്ഥാപിച്ചു.

എന്നാൽ കുടിശ്ശിക അടയ്ക്കണമെന്ന കാര്യത്തിൽ മാറ്റം വരുത്തിയില്ല. ബിൽ അടയ്ക്കാതിരുന്നതിൻ്റെ ഭാഗമായി വടകര കെഎസ്ഇബി രണ്ടാഴ്ച മുൻപ് കോളേജിലേക്കുള്ള വൈദ്യുതികണക്ഷൻ വിച്ഛേദിച്ചു.

ഇതോടെ ഭൂരിഭാഗം പെൺകുട്ടികൾ പഠിക്കുന്ന കോളേജിലെ കുട്ടികളുടെ പഠനം ബുദ്ധിമുട്ടിലായി.

യൂണിവേഴ്സിറ്റി നടത്തുന്ന സെൽഫ് ഫിനാൻസ് സ്ഥാപനമാണെങ്കിലും മെറിറ്റ് അടിസ്ഥാനത്തിലാണ് ഇവിടെ കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നത്.

രണ്ടാഴ്ചയായിട്ടും ആരും ഈപ്രശ്നത്തിൽ ഗൗരവമായി ഇടപെട്ടിട്ടില്ല. യൂണിവേഴ്സിറ്റി രജിസ്ട്രാറെ പോയിക്കണ്ട യൂണിയൻ ഭാരവാഹികളായ കുട്ടികളോട് വളരെ മോശമായി പെരുമാറുകയാണ് ചെയ്തത്.

ക്ലാസിൽ പോകാതെ എന്തിന് ഇങ്ങോട്ടു വന്നു എന്നാണ് ചോദ്യം.

യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ച് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് ആവശ്യമായ പ0ന സൗകര്യം ഒരുക്കേണ്ടുന്ന യൂണിവേഴ്സിറ്റി ഒഴിഞ്ഞു മാറി നിൽക്കുമ്പോൾ, പ്രത്യക്ഷ സമര മാർഗങ്ങളിലേക്ക് ഇറങ്ങാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ.

യൂണിവേഴ്സിറ്റിയും സർക്കാരും പ്രശ്നം പരിഹരിക്കാൻ ഇടപെടാത്തസ്ഥിതിക്ക് ചാൻസലറായ ഗവർണർക്ക് പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് രക്ഷിതാക്കൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/216905/two-weeks-disconnection-electricity-connection-students-vadakara-bedcenter-unattended)