---
title: "#Gramashri | ആരോഗ്യവും ശുചിത്വവും നമ്മുടെ ഉത്തരവാദിത്വം ; ഗ്രാമശ്രീ"
english_title: "#Health #and #hygiene #our #responsibility #Gramashri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/216969/health-and-hygiene-our-responsibility-gramashri"
published_at: "2024-07-03T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684f4c819b5a_gram.jpg"
keywords: []
---

# #Gramashri | ആരോഗ്യവും ശുചിത്വവും നമ്മുടെ ഉത്തരവാദിത്വം ; ഗ്രാമശ്രീ

> **Lead Summary:** **ചോറോട് : **ഗ്രാമീണ മേഖലയിലെ ശുചിത്വ പ്രവർത്തനങ്ങളും ആരോഗ്യമുള്ള യുവത്വവും ഓരോരുത്തരുടെയും ഉത്തരവാദിത്യമെന്ന് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി.

## Article Content

**ചോറോട് : **ഗ്രാമീണ മേഖലയിലെ ശുചിത്വ പ്രവർത്തനങ്ങളും ആരോഗ്യമുള്ള യുവത്വവും ഓരോരുത്തരുടെയും ഉത്തരവാദിത്യമെന്ന് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി.

പരിസര ശുചീകരണപ്രവർത്തനങ്ങൾക്ക് ശേഷം ആരോഗ്യ ശുചിത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ആയഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സന്ദീപ്കുമാർ എം. ഉദ്ഘാടനം ചെയ്തു.ഗ്രാമശ്രി പ്രസിഡണ്ട് പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

പി.പി. സുരേന്ദ്രൻ, സജിത് ചാത്തോത്ത്, നന്ദന എം.എസ്, മഹേഷ് കുമാർ പി. കെ. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/216969/health-and-hygiene-our-responsibility-gramashri)