---
title: "#stategovernment | ദാരിദ്ര്യ നിർമ്മാർജ്ജനം; ആസൂത്രണ പദ്ധതികൾ നടപ്പിലാക്കി സംസ്ഥാന സർക്കാർ "
english_title: "#poverty #alleviation #The #state #government #has #implemented #planning #projects"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/217092/poverty-alleviation-the-state-government-has-implemented-planning-projects"
published_at: "2024-07-03T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66856579c2d25_stae.jpg"
keywords: []
---

# #stategovernment | ദാരിദ്ര്യ നിർമ്മാർജ്ജനം; ആസൂത്രണ പദ്ധതികൾ നടപ്പിലാക്കി സംസ്ഥാന സർക്കാർ 

> **Lead Summary:** **വടകര : ** അതിദരിദ്രരില്ലാത്ത കേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാർ ഒട്ടനവധിയായ പദ്ധതികൾ ആസൂത്രണം ചെയ്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കി വരികയാണ്.

## Article Content

**വടകര : ** അതിദരിദ്രരില്ലാത്ത കേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാർ ഒട്ടനവധിയായ പദ്ധതികൾ ആസൂത്രണം ചെയ്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കി വരികയാണ്.

ഇവരുടെ ആരോഗ്യരംഗത്ത് ഇടപെടലിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വടകര നഗരസഭ അഗതി അതിദരിദ്രർക്കുള്ള മെഡിക്കൽ ക്യാമ്പ് ബഹു: നഗരസഭാ ചെയർപേഴ്സൺ കെ. പി ബിന്ദു അവർകൾ ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയർമാൻ സതീശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കുകയും വെസ്റ്റ് സി. ഡി. സി ചെയർപേഴ്സൺ മീര വി. സ്വാഗത പ്രസംഗവും നടത്തുകയും ചെയ്‌തു.

നഗരസഭ ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. പി പ്രജിത, നഗരസഭ കൗൺസിലർമാർ, ഈസ്റ്റ് ചെയർപേഴ്സൺ റീന, ഡോ.അബ്ദുൾ ബാരി, ഡോ. ജഷി ദിനകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഉദ്യോഗസ്ഥൻമാർ അക്കൗണ്ടൻ്റ് മാർ എൻ. യു.എൽ.എം.സി.ഒ മാർ സി.ഡി.സി ഉപസമിതി കൺവീനർമാർ , അഗതി അദി ദരിദ്രകുടുംബങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കുടുംബശ്രീ മെമ്പർ സെക്രട്ടറി പരിപാടിക്ക് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/217092/poverty-alleviation-the-state-government-has-implemented-planning-projects)