---
title: "#Katameri | കടമേരി എം.യു.പി സ്കൂളിൽ ലഹരിക്കെതിരെ കൈമുദ്ര സംഘടിപ്പിച്ചു"
english_title: "#Kaimudra #organized #against #drug #addiction #Katameri #MUP #School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/217099/kaimudra-organized-against-drug-addiction-katameri-mup-school"
published_at: "2024-07-03T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6685691399d83_WhatsApp_Image_2024-07-03_at_8.35.03_PM.jpeg"
keywords: []
---

# #Katameri | കടമേരി എം.യു.പി സ്കൂളിൽ ലഹരിക്കെതിരെ കൈമുദ്ര സംഘടിപ്പിച്ചു

> **Lead Summary:** **ആയഞ്ചേരി:[** ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി കടമേരി എം.യു.പി സ്കൂൾ ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൈമുദ്ര സംഘടിപ്പിച്ചു.

## Article Content

**ആയഞ്ചേരി:[** ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി കടമേരി എം.യു.പി സ്കൂൾ ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൈമുദ്ര സംഘടിപ്പിച്ചു.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

വാർഡ് മെംബർ ടി. കെ. ഹാരിസ് അധ്യക്ഷനായി. ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ലഘുലേഖ, സ്റ്റിക്കർ എന്നിവയുടെ വിതരണോദ്ഘാടനം പി.ടി.എ. പ്രസിഡൻ്റ് മൻസൂർ ഇടവലത്ത് നിർവ്വഹിച്ചു.

വാരാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി, ബോധവൽക്കരണ ക്ലാസ്, ഡോക്യുമെൻ്ററി പ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു.

ചടങ്ങിൽ ഹെൽത്ത് ക്ലബ്ബ് കൺവീനർ സി. എച്ച്.സായിസ്, കെ. രതീഷ്, കെ. അഷ്റഫ്. കെ.കെ.സഫീറ, പി. അഹമ്മദ്, കെ.കെ. അയ്യൂബ്, എ.കെ. ശാക്കിറ, സി.എച്ച്. ഷഫീഖ്, ഉമൈബ, ടി. കെ. ദാനിഷ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/217099/kaimudra-organized-against-drug-addiction-katameri-mup-school)