---
title: "#Chorod | ഈ ഭൂമി ഹരിതാഭമാക്കാൻ ; ചോറോട് ഞാറ്റുവേല ചന്തയും കർഷക സഭയും "
english_title: " #make #this #land #green; #Chorod #Nhatuvela #market #farmer's #council"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/217272/make-this-land-green-chorod-nhatuvela-market-farmers-council"
published_at: "2024-07-04T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66866a784dc42_njattuvelaa.jpg"
keywords: []
---

# #Chorod | ഈ ഭൂമി ഹരിതാഭമാക്കാൻ ; ചോറോട് ഞാറ്റുവേല ചന്തയും കർഷക സഭയും 

> **Lead Summary:** **ചോറോട്:[**ചോറോട് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി.

## Article Content

**ചോറോട്:[**ചോറോട് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി.

ചോറോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതിചെയർപെഴ്സൺ ശ്യാമള പൂവ്വേരി അദ്ധ്യക്ഷത വഹിച്ചു.

തെങ്ങിൻതൈ, വിവിധതരം മാവിൻ തൈകൾ, പലതരം കവുങ്ങ് തൈകൾ , വിവിധ തരം പ്ലാവിൻ തൈകൾ, മാംഗോ സ്റ്റിൻ, സപ്പോട്ട, ചാമ്പ, കറിവേപ്പ്, ആര്യവേപ്പ്, ചന്ദനം, സീതപ്പഴം, മിറാക്കിൾ ഫ്രട്ട് എന്നിങ്ങനെ നിരവധി തൈകളും വിത്തുകളും വിതരണം ചെയ്തു.

പഞ്ചായത്ത്അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, ലളിതഗോവിന്ദാലയം, റീന പി.പി, പുഷ്പ മഠത്തിൽ, ലിസി പി, സജിതകുമാരി, ബിന്ദു.ടി, കൃഷി ഓഫിസർ മുബാറക്ക് ഒ.പി, കാർഷിക വികസന സമിതി അംഗങ്ങൾ കർഷകർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/217272/make-this-land-green-chorod-nhatuvela-market-farmers-council)