---
title: "#Inauguration | പുഷ്പക്കൃഷി നടീൽ ഉദ്ഘാടനം "
english_title: "#Inauguration #of #floriculture #planting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/217355/inauguration-of-floriculture-planting"
published_at: "2024-07-04T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686bd58598ee_inaguration.jpg"
keywords: []
---

# #Inauguration | പുഷ്പക്കൃഷി നടീൽ ഉദ്ഘാടനം 

> **Lead Summary:** **ഒഞ്ചിയം: **ഒഞ്ചിയം കതിർ കാർഷിക ക്ലബ്ബിന്റെ ഈ വർഷത്തെ പുഷ്പകൃഷി (ചെണ്ടുമല്ലി) യുടെ നടീൽ ഉദ്ഘാടനം ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് നിർവ്വഹിച്ചു.

## Article Content

**ഒഞ്ചിയം: **ഒഞ്ചിയം കതിർ കാർഷിക ക്ലബ്ബിന്റെ ഈ വർഷത്തെ പുഷ്പകൃഷി (ചെണ്ടുമല്ലി) യുടെ നടീൽ ഉദ്ഘാടനം ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് നിർവ്വഹിച്ചു.

കാർഷിക ക്ലബ്ബ് സെക്രട്ടറി കെ വി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒഞ്ചിയം കൃഷി ഓഫീസർ അതുൽ വി ആശംസയര്‍പ്പിച്ച് സംസാരിച്ചു.

കാര്‍ഷിക ക്ലബ്ബ് പ്രസിഡന്റ് കെ പി ബാബു സ്വാഗതവും ട്രഷറര്‍ കെ എം അശോകന്‍ നന്ദിയും പറഞ്ഞു.

സി ഭാസ്കരൻ, എം കെ ചന്ദ്രൻ, ശശി എം, പ്രകാശൻ കെ എം, ജ്യോതി, ഷിജിന, ഷൈല, ഷീബ, ഗീത, ജാനകി, നിത്യ, ജിതിന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/217355/inauguration-of-floriculture-planting)